പൂമുഖം COLUMNSനാൾവഴികൾ അതി ജീവനം – ഇടുക്കി മാതൃക

അതി ജീവനം – ഇടുക്കി മാതൃക

 

ഒരു കാർഷികോത്സവം കാണാനായിട്ടാണ് 27 / 1 1 / 2 0 1 8 നു ഇടുക്കിയിലെ ചേലച്ചുവട് എന്ന മലയോരഗ്രാമത്തിലെത്തിയത് .കുളമാവ് ഡാം മുതൽപ്രളയക്കെടുതിയുടെ അവശേഷിപ്പുകൾ കണ്ടാൽ എത്ര ഭീ കരമായ അവസ്ഥയാണ് പ്രളയവും ഉരുൾപൊട്ടലും ,മണ്ണിടിച്ചിലും ഇടുക്കിയിലെ മലഞ്ചെരിവുകൾക്കു കൊടുത്തത് എന്ന് ഓർത്തു നാം അന്ധാളിച്ചു പോവും. മലയോര റോഡുകളെല്ലാം തകർന്ന് തരിപ്പണമായി .വന്മരങ്ങൾ കടപുഴകി വീണു കൃഷിയിടങ്ങളും വഴികളും താറുമാറായി .അത്യാവശ്യം അറ്റ കുറ്റപ്പണികൾ നടത്തിയും മരങ്ങൾ വെട്ടി വശങ്ങളിലേക്ക് മാറ്റിയും റോഡുകൾ അത്യാവശ്യം ഗതാഗതയോഗ്യമാക്കിയിട്ടുണ്ടായിരുന്നു .

ഞങ്ങൾ എത്തുമ്പോൾ കാർ ഷി കോത്സവത്തിലേക്കു കൊണ്ടുവന്ന വിളകൾ പ്രദർശനത്തിനായി ഒരുക്കിവെച്ചിട്ടുണ്ട്. ആ വിളകളുടെ വൈവിധ്യം കണ്ട് ഞാൻ അമ്പരന്നു പോയി. വിവിധ തരം വാഴക്കുലകൾ, പച്ചക്കറികൾ, ചേമ്പ് , ചേന.മത്തങ്ങാ, ഇഞ്ചി, പയർ, കപ്പ, കാച്ചിൽ എന്നു വേണ്ട; എല്ലാ ഇനങ്ങളുമുണ്ട്. നമ്മെകൊതിപ്പിച്ചു കൊണ്ട്! ഞാനോർത്തു; പ്രളയം തകർത്തെറിഞ്ഞ ഗ്രാമങ്ങളിൽ വിളഞ്ഞ കൃഷി ഫലങ്ങളോ ഇവ! ഇതെങ്ങനെ സാധിച്ചു! പ്രളയം കഴിഞ്ഞു മൂന്നു നാലുമാസങ്ങളേ ആയുള്ളൂ .. ഒരു ഇടുക്കി കർഷകൻറെ നെഞ്ചുറപ്പിൻറെ ഉദാഹരണങ്ങളായിരുന്നു അവയെല്ലാം.
പ്രളയകാലത്തെ കുറിച്ച് , അതിനെ അതിജീവിച്ച കുറേയാളുകളുടെ സാക്ഷ്യപ്പെടുത്തലുകൾ നേരിട്ടുകേൾക്കാനുള്ള അ വസരവും അവിടെ ലഭിച്ചു .അതിലൊന്ന് നിങ്ങളുമായി പങ്കു വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.ദുരിതാശ്വാസത്തിനു എത്തിയ സംഘത്തിലെ ഒരാളുടെ അനുഭവം അയാളുടെ .വാക്കുകളിൽ ….
.;
ഞങ്ങൾ അവിടെയെത്തുമ്പോൾ ആ പ്രദേശമാകെ തകർന്നടിഞ്ഞു കിടക്കുകയായിരുന്നു.കൃഷിയിടം നഷ്ടപ്പെട്ടവർ, സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവർ ,വീടുകൾക്ക് കേടുപാട് സംഭവിച്ചവർ, .നെഞ്ചു പിളർക്കുന്ന കാഴ്ച.ഇനി എത്ര നാൾ കഴിഞ്ഞാലാണ് അവർക്കു ജീവിതം തിരിച്ചു പിടിക്കാനാവുക .എന്ത് ചെയ്താലാണ് അവർക്കു ജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയുക ..എനിക്ക് സങ്കടവും നിരാശയും തോന്നി.ഞങ്ങൾ കുറെ നടന്നപ്പോൾ ഒരു ചെറിയ കൂട്ടുപാതയിൽ എത്തി.ഒരു ചായക്കടയുണ്ട്. കുറച്ചുപേർ ഒരുമിച്ചു വരുന്നത് കണ്ട് ചായക്കടക്കാരൻ ഇറങ്ങി വന്നു. വന്ന ഉദ്ദേശം പറഞ്ഞപ്പോൾ അയാൾ ഞങ്ങളോടൊപ്പം വന്നു പ്രളയദിനങ്ങളുടെ യഥാർത്ഥ മുഖം അയാൾ വിവ രിച്ചു.

‘ എൻറെ കൃഷിയിടമെല്ലാം ഒലി ച്ചു പോയി. കുരുമുളക്, ഏലം ഒക്കെ ഉണ്ടായിരുന്നു. വീടിന് വലിയ അപകടമൊ ന്നും പറ്റിയില്ല .എന്നാലും ഇനി എല്ലാം ഒന്നേ എന്ന് തുടങ്ങണം. സാരമില്ല ഇതൊക്കെ ഓരോരോ ജീവിതാനുഭവമല്ലേ ഇനിയും വരൾ ച്ചയും പ്രളയവും വരും, പോവും. അത് പോലെ നമ്മുടെ ജീവിതവും.’

സർക്കാരിൽ നിന്ന് സഹായമൊന്നും കിട്ടിയില്ലേ? ദുരിതാശ്വാസത്തിനായി ധാരാളം ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടല്ലോ?

‘ഒരു പരിഹാസ പുഞ്ചിരി അയാളുടെ ചുണ്ടുകളിൽ വിരിയുന്നത് ഞാൻ ശ്രദ്ധിച്ചു

‘.പഞ്ചായത്തിൽ അപേ ക്ഷ കൊടുത്തിട്ടുണ്ട്.കിട്ടിയാൽ സന്തോഷം.അത്ര തന്നെ. എൻറെ വേലയും മെനക്കെടുത്തി അതിൻറെ പുറകെ നടക്കാൻ എനിക്ക് മേല . പറമ്പെല്ലാം വൃത്തിയാക്കി കൃഷിപ്പണികൾ തുടങ്ങണം .തല്ക്കാലം കുറച്ചു പച്ചക്കറികൾ നട്ടിട്ടുണ്ട്.വീട്ടുചെലവിന് അത് സഹായമാകും.പറമ്പ് വൃത്തിയാക്കുന്നതനുസരിച്ചു മറ്റു കൃഷിയും തുടങ്ങണം. ‘

ഇനിയും പഴയ നിലയിലേക്ക് വരാൻ നിങ്ങൾക്ക് സാധിക്കുമോ?ഇത്രമാത്രം നഷ്ടം സംഭവിച്ച തു കൊണ്ട്?

‘ദൈ വം തമ്പുകാരൻ സഹായിച്ചാൽ എല്ലാം നടക്കും സാറെ എന്നായിരുന്നു മറുപടി.
‘ഒരിക്കൽ ദ്രുതവാട്ടം വന്ന് എൻറെ കുരുമുളകു മുഴുവൻ കരിഞ്ഞു പോയി.കൊക്കോ വിറ്റു കുറച്ചുനാൾ കഴിഞ്ഞു. അപ്പോൾ ദാ കിടക്കുന്നു കൊക്കോക്കു വിലയിടിവ്.നൂറ്റിപ്പത്ത് രൂപയ്ക്കു വിറ്റിരുന്ന കൊക്കോയ്ക്ക് ഇപ്പോൾ നാൽപതു രൂപ കിട്ടിയാലായി. അങ്ങനെ കൃഷിക്കാരനെന്നും മഴയും വരൾച്ചയും അനുഭവിച്ചല്ലേ ജീവിക്കുന്നത്… അതൊക്കെ ഒരു യോഗം. അത്ര തന്നെ. ‘

ഈ പ്രാരാബ്ധങ്ങൾക്കിടയിൽ നിന്ന് മാറി താമസിക്കാൻ ശ്രമിച്ചുകൂടെ ?

‘എൻറെ കൃഷിയും പറമ്പും വിട്ട് വേറെ പോകാനോ?നടക്കില്ല സാറെ. ഈ കൃഷി എൻറെ ജീവനാ.. ചാവണ വരെ ഇവിടെ ജീവിക്കും. പ്രളയം വന്നാലും ശരി, വരൾച്ച വന്നാലും ശരി. ഇതൊക്കെയല്ലേ ജീവിതത്തിലെ സന്തോഷം ‘.

സന്തോഷമാണെന്നോ?

‘അതേന്ന് . കൊച്ചു വെളുപ്പാൻ കാലത്തെഴുന്നേറ്റു ഒരു കട്ട നും അടിച്ചു പറമ്പിലെ പണി തുടങ്ങിയാൽ എന്ത് സന്തോഷമാ … വൈകുന്നേരം പണിയെല്ലാം കഴിഞ്ഞു തോട്ടിൽ നിന്ന് കുളിച്ചു കയറി അത്താഴം കുടിച്ചു കിടന്നാൽ ഒറ്റ ഉറക്കമാ നേരം വെളുക്കുന്നതുവരെ… എന്താ സുഖം സാറെ ..’

സന്ദർശനം കഴിഞ്ഞു ഞങ്ങൾ മടക്കയാത്രക്കൊരുങ്ങി.

‘എന്നാ സാറന്മാര് വാ …ഒരു കട്ടനടിച്ചിട്ടു പോകാം .’

ഞങ്ങൾ ചായക്കടയുടെ അടുത്തെത്തി . നല്ല ചൂടുള്ള കട്ടൻ കാപ്പി കുടിച്ചു. വണ്ടി പുറപ്പെട്ടപ്പോൾ ഒരു കടലാസു പൊതിയുമായി അയാൾ വന്നു.ഇത് രണ്ടു പടല പഴമാ ഇനി അടുത്തൊന്നും ഭക്ഷണം കിട്ടാനുള്ള സാധ്യതയില്ല തല്ക്കാലം ഇത് ഇരിക്കട്ടെ.വണ്ടി ഓടിത്തുടങ്ങി . അയാൾ നോക്കി നിൽക്കെയാണ് ഞങ്ങളുടെ യാത്ര .

അന്ന് ദുരിതാശ്വാസ പ്രവർത്തകനോട് പറഞ്ഞത് ഇതാ പ്രവർത്തിച്ചു കാണിച്ചിരിക്കുന്നു . അധ്വാനത്തിൻറെ ഉല്സവച്ചന്തയിൽ നിൽക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു .ഇതാണ് യഥാർത്ഥ കർഷകൻ.. പ്രളയത്തിന് തകർക്കാൻ കഴിയാത്ത ഇടുക്കി യുടെ ചങ്കൂറ്റത്തിൻറെ പ്രതീകം .

Comments
Print Friendly, PDF & Email

You may also like