പൂമുഖം LITERATUREകവിത ഒരു ചിതയെരിയുന്നു

ഒരു ചിതയെരിയുന്നു

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ിതയെരിയുന്നു, അകലെയാണെങ്കിലും കാണാം
അതിന്‍ ജ്വാലകള്‍.
ചിതയുടെ ചൂട് അറിയുന്നു,
കേൾക്കാം, അസ്ഥികൾ പൊട്ടുന്ന ശബ്ദം.
ഉപചാരങ്ങൾ ചൊല്ലി പിരിഞ്ഞുപോയി , ബന്ധുക്കൾ സഖാക്കൾ.
കത്തും ചിതക്കരികിൽ ആരുമില്ലിനി,
മൂകസാക്ഷിയായി പടിഞ്ഞാറു
സൂര്യൻ കത്തിയമരുന്നു.
ഉപചാരം ചൊല്ലാനെന്നപോൽ
ഒരു തുള്ളി വെള്ളം കണ്ണീരായി ഇറ്റിവീഴുന്നു
കാർമേഘങ്ങൾ പതിയെ ഇരുണ്ടുകൂടുന്നു.

തെക്കുനിന്നും വീശിയ കാറ്റിൽ, ആ ചിതയൊന്നാളി ,
അതിൽ അവന്റെ ആത്മാവകന്നുപോയി
ഒരിക്കൽ കൂടി വടക്കിനിക്കൊലായിൽ
ആരും വിതുമ്പിയില്ല, കണ്ണുനീരില്ല.

പ്രാണനിൽ ചേർന്നിരുന്നാ ശരീരം,
പൊള്ളാതെ വെന്തു വെണ്ണീറായി .
എരിഞ്ഞടങ്ങി ഉള്ളിലെ തീയും, നീറും നോവും.
ചിതകെട്ടടങ്ങിയ ചാരം ,
വളമാകണം ചിതയുടെ ചൂട് അകന്നമണ്ണിന്
അതിൽ എള്ളുകൾ കിളിർക്കണം
ഒസ്യത്തിൽ എഴുതി ചേർക്കാൻ വിട്ടുപോയ വരി ,
ഒരിക്കലെങ്കിലും ഓർത്തിടേണം
എള്ളുകൾ പൂക്കുന്ന നേരം വരെ !

Comments
Print Friendly, PDF & Email

You may also like