കവിത

പ്രയാണം 

കൈരേഖകൾ
ജീവിതപ്പാളങ്ങൾ….
സമയം തെറ്റി
നിർത്താതെ പായുന്നു
ഒരു ഒറ്റമുറിത്തീവണ്ടി !!
ജനൽപാളികളിലൂടെ
പിന്നോട്ടോടുന്നു കാലം….
ചുരമിറങ്ങിവരുന്നൊരു
തെക്കൻകാറ്റ് …
മഞ്ഞ് ..
മഴ …
ഇളവെയിൽ…
ഇലകൾക്ക് പിന്നിലൊരു
പെൺപൂവ്..
നാണം …
പിന്നെയും ചിലത് ..
രേഖകൾ മായുമ്പോൾ തോന്നും
കാണേണ്ടതൊന്നും
കാണാൻ പറ്റിയില്ലല്ലോയെന്ന് !!

Print Friendly, PDF & Email

About the author

സന്യാസൂ

പരുമലയാണ് സ്വദേശം. പത്ത് കൊല്ലം ഗൾഫിൽ അക്കൗണ്ടന്റ് ആയിരുന്നു. ഇപ്പോൾ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ചെയ്യുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കടൽക്കുതിര ആദ്യ കഥാസമാഹാരമാണ്.