പൂമുഖം SPORTS ഏഷ്യൻ ഗെയിംസ് – ഇന്ത്യയുടെ കിതപ്പും കുതിപ്പും

ഏഷ്യൻ ഗെയിംസ് – ഇന്ത്യയുടെ കിതപ്പും കുതിപ്പും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

india-women-relay3

ഭൂകമ്പ ഭീതിയുടെ നിഴലിലായിരുന്നു ഇത്തവണ ഏഷ്യന്‍ ഗെയിംസ് തുടങ്ങിയത്..എങ്കിലും പ്രശ്നങ്ങളില്ലാതെ ഭംഗിയായി ഗെയിംസ് നടന്നതില്‍ ഇന്തോനേഷ്യന്‍ അധികൃതര്‍ ഇപ്പോള്‍ ആശ്വസിക്കുന്നുണ്ടാവും. ജൂലൈ 28ന് 20പേരും, ആഗസ്റ്റ് 5ന് 503പേരും, ആഗസ്റ്റ് 9ന് 6പേരും,

19ന് 16പേരും ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ മരണപ്പെട്ടു.. പരിക്കു പറ്റിയവര്‍ ഇതിന്‍റെ എത്രയോ മടങ്ങ് വരും ഇതിനിടയിലും ഗെയിംസ് ഭംഗിയായി തന്നെ നടത്തപ്പെട്ടു.. സ്റ്റേഡിയത്തില്‍ കാണികള്‍ കുറവുള്ളത് പോലെ തോന്നി..വളരെ മികച്ച സൗകര്യങ്ങളായിരുന്നു ഇന്തോനേഷ്യ ഒരുക്കിവെച്ചിരുന്നത്.. ഇനി ഗെയിംസിന്‍റെ മൊത്തം റിസള്‍ട്ടിലേക്ക് വരാം..

jin

ചൈനയുടെ കിതപ്പ് അതാണ് ഈ ഗെയിംസ് നല്കുന്ന സൂചന.. 132 സ്വര്‍ണമുള്‍പ്പെടെ 289 മെഡലുകളാണ് ചൈന നേടിയത്, 2014ല്‍, 151 സ്വര്‍ണമുള്‍പ്പെടെ 345 മെഡലുകളൂം, 2010ല്‍, 199 സ്വര്‍ണമുള്‍പ്പെടെ 416 മെഡലുകളൂമാണ് അവര്‍ നേടിയിരുന്നത് എന്നറിയുമ്പോള്‍ ചൈന അല്പമല്ല നന്നായി പുറകിലേക്ക് പോവുന്നു എന്ന് മനസിലാക്കേണ്ടി വരും! മറ്റൊരു രസകരമായ കാര്യം കഴിഞ്ഞ രണ്ട് തവണയും (70+ സ്വര്‍ണം നേടി ) രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കൊറിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ജപ്പാന്‍ ആ സ്ഥാനം കയ്യടക്കിയതാണ് . ഇത്തവണ ജപ്പാന്‍ 75 സ്വര്‍ണം നേടിയപ്പോള്‍,കൊറിയയുടെ നേട്ടം 49ല്‍ ഒതുങ്ങി.ഏഷ്യന്‍ രാജ്യങ്ങളീലേക്ക് കടന്നു വന്ന താരതമ്യേന പുതുമുഖങ്ങളായ കസാഖ്-ഉസ്ബക്ക് ഈ രണ്ട് രാജ്യങ്ങളൂം ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു..ഇതില്‍ ഉസ്ബക്കിസ്ഥാന്‍ 21 സ്വര്‍ണവുമായി അഞ്ചാമതെത്തി..കസാഖ്സ്ഥാന്‍ ഇന്ത്യയ്ക്കൊപ്പം 15 സ്വര്‍ണം. വെള്ളി മെഡലിന്‍റെ എണ്ണത്തിലാണ് ഇന്ത്യ അവരേക്കാള്‍ ഒരു പടി മുകളില്‍ കേറിയത്..

swapna 18

31 സ്വര്‍ണവുമായി ആതിഥേയരായ ഇന്തോനേഷ്യ നാലാമതെത്തിയത് ഏവരേയും അമ്പരപ്പിച്ചു..
ഇനി ഇന്ത്യ.. നമ്മുടെ ഗ്രാഫ് അല്പം മേലോട്ട് തന്നെയാണ് എന്ന് പറയേണ്ടി വരും.. അത്ലെറ്റിക്സ്, ഷൂട്ടിങ്,അമ്പെയ്ത്ത് ഒക്കെ നല്ല റിസള്‍ട്ട് നമുക്ക് സമ്മാനിച്ചപ്പോ ള്‍.. ബോക്സിങ്,കബഡി,ഹോക്കി,പുരുഷ ബാഡ്മിന്‍റണ്‍ എന്നിവയിലൊക്കെ പ്രതീക്ഷിച്ച നേട്ടം നമുക്ക് ഉണ്ടാക്കാനായില്ല. ബോക്സിങില്‍ നേട്ടം ഒരു സ്വര്‍ണം -ഒരു വെങ്കലം ഇവയിലൊതുങ്ങി.ഹോക്കിയില്‍ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന പുരുഷന്മാര്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപതിപ്പെട്ടപ്പോള്‍ വനിതകള്‍ വെള്ളി മെഡല്‍ നേടി. രണ്ടിനങ്ങളിലും സ്വര്‍ണം നേടി ജപ്പാന്‍ ഇന്ത്യ-പാക്-കൊറിയ-മലേഷ്യ തുടങ്ങിയ പരമ്പരാഗത ഹോക്കി ശകതികളെ ഞെട്ടിച്ചു. ഹോക്കിയില്‍ സ്വര്‍ണം നേടിയാല്‍ ഒളിമ്പിക്സിനു നേരിട്ട് യോഗ്യത നേടാമായിരുന്നു . ഉറപ്പിച്ചിരുന്ന സ്വര്‍ണങ്ങളായിരുന്നു കബഡിയിലേത്. ഗെയിംസില്‍ കബഡി എന്ന ഇനം ഉള്പ്പെടുത്തിയതില്‍ പിന്നെ ഇന്ത്യ സ്വര്‍ണം നഷ്ടപ്പെടുത്തിയിരുന്നില്ല. അതുപോലെ ബോക്സിങില്‍ വികാസ് സെമിയില്‍ മല്‍സരിക്കാനാവാതെ (ഗെയിംസിനു മുന്‍പേ കണ്ണിനേറ്റ പരിക്ക് വഷളായതിനെ തുടര്‍ന്ന് ) പിന്മാറേണ്ടി വന്നത് ഉറച്ച സ്വര്‍ണമെഡല്‍ നഷ്ടപ്പെടുത്തി. ബഹ്റൈന്‍-ഖത്തര്‍ ഫെഡറേഷനുകള്‍ ആഫ്രിക്കന്‍ താരങ്ങള്‍ക്ക് പൗരത്വം നല്കി അത്ലെറ്റിക്സില്‍ മാത്രം സ്വന്തമാക്കിയത് പത്തോളം സ്വര്‍ണമെഡലുകളാണ്!! ബഹ്റൈന്‍ ഏഴും, ഖത്തര്‍ മൂന്നും.. വെള്ളി-വെങ്കല മെഡലുകള്‍ വേറെയും നേടി… ഇതില്‍ അഞ്ച് പ്രാവശ്യം രണ്ടാമതെത്തിയത് ഇന്ത്യന്‍ താരങ്ങളായിരുന്നു. ആ വഴിയില്‍ നഷ്ടമായത് അത്രയും സ്വര്‍ണമാണ്..

neeraj
ഇങ്ങനെ കുറച്ച് നിരാശകള്‍ പറയാനുണ്ടെങ്കിലും ഓര്‍ക്കാനും ഭാവിയിലേക്ക് പ്രതീക്ഷയര്‍പ്പിക്കാനുമുള്ള ധാരാളം മുഹൂര്‍ത്തങ്ങള്‍ നമുക്കു കിട്ടി ..മല്‍സരിച്ച മൂന്നിനങ്ങളിലും (ഒരു സ്വര്‍ണമടക്കം) മെഡല്‍ നേടിയ ഹിമദാസ്. അടുത്ത പത്ത് വര്‍ഷത്തേക്ക് നമുക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന താരമാണ്.. അടുത്ത രണ്ട്-മൂന്ന് വര്‍ഷം ഹിമയുടെ കരിയറില്‍ നിര്‍ണായകമാണ്..ഇപ്പോള്‍ പതിനെട്ടു വയസുള്ള ഹിമ രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോക നിലവാരത്തിലെത്തുമെന്നാണ് കരുതുന്നത്. 400മീ റിലേയില്‍ ആദ്യ ലാപ്പില്‍ ലീഡെടുത്ത പ്രകടനം മാത്രം മതി ഹിമയുടെ ക്ലാസ് വെളിവാകാന്‍..100-200m സ്പ്രിന്‍റിനങ്ങളില്‍ രണ്ട് വെള്ളിമെഡല്‍ സമ്മാനിച്ച ദ്യുതിയിലും മികച്ച പ്രതീക്ഷയാണുള്ളത്..സ്പ്രിന്‍റിനങ്ങള്‍ ഇന്ത്യാക്കാര്‍ക്കും വഴങ്ങും എന്ന് ലോകത്തിനും ഇന്ത്യന്‍ അത്ലെറ്റിക് ഫെഡറേഷനും ദ്യുതി കാണിച്ചു കൊടുത്തു. ലോകനിലവാരത്തില്‍ ജാവലിന്‍ പായിക്കുന്ന നീരജ് ഇപ്പൊഴേ മിന്നും താരമാണ്. 1500മീ ജേതാവായ ജിന്‍സണ്‍ കഴിഞ്ഞ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളെക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്..ട്രിപ്പിള്‍ ജമ്പില്‍ 40വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച അര്‍പീന്ദറും, 800മീ ജേതാവായ മന്‍ ജിതും മികച്ച നിമിഷങ്ങള്‍ നമുക്ക് സമ്മാനിച്ചു.രണ്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ഷൂട്ടര്‍മാര്‍ പ്രതീക്ഷ തെറ്റിച്ചില്ല.. 16കാരന്‍ സൗരഭും തലനാരിഴയ്ക്ക് സ്വര്‍ണം നഷ്ടമായ 15കാരന്‍ ഷാര്‍ദുലും വിസ്മയമായി. ബോക്സിങില്‍ (49kg flywght) ഒളിമ്പിക് ചാമ്പ്യനെ ഇടിച്ചിട്ട് സ്വര്‍ണം നേടിയ അമിത് മികച്ച വാഗ്ദാനമാണ്.. ശരീരഭാരം കൂടാതെ നോക്കുക എന്നതാണ് അമിതിനു മുന്നിലെ വെല്ലുവിളി. ഗുസ്തിയില്‍ ബജ്രംഗും, വിനേഷും സ്വര്‍ണപ്പതക്കം ഇന്ത്യയിലേക്ക് കൊണ്ട് വന്നു..ഇരുവരും ലോകോത്തര പ്രകടനമാണ് നടത്തിയത്.ലോകവേദികളില്‍ തിളങ്ങാന്‍ കെല്പ്പുള്ള ഒരു പിടി താരങ്ങള്‍ ഉയര്‍ന്നു വരുന്നു എന്നുള്ളത് ശുഭലക്ഷണമാണ്.

മറ്റൊന്ന് അത്ലെറ്റിക്സില്‍ പ്രത്യേകിച്ച് വനിതാ വിഭാഗത്തില്‍ കേരളത്തിന്റെ സംഭാവന കുറഞ്ഞു വരുന്നു എന്നുള്ളതാണ്.. പുരുഷ വിഭാഗത്തില്‍ ജിന്‍സണും ,അനസും ഒക്കെ നിറഞ്ഞു നിന്നപ്പൊള്‍, വനിത വിഭാഗത്തില്‍ ഒരുപാട് കാലം ഇന്ത്യന്‍ അതെലെറ്റിക്സ് എന്നാല്‍ കേരളതാരങ്ങള്‍ എന്ന ആ സുവര്‍ണ കാലം നമുക്ക് കൈമോശം വന്നപോലെ.. ഉഷ,ഷൈനി,ബീനാമോള്‍,പ്രീജ,അഞ്ജു ,ബോബി അലോഷ്യസ്,ടിന്റു..etc.. ഇവരൊക്കെ പല കാലങ്ങളിലായി നിറഞ്ഞു നിന്ന ഏഷ്യയില്‍ ഇന്ന് പറയാന്‍ ചിത്രയുടെ ഒരു വെങ്കലം മാത്രം.(റിലേ സ്വര്‍ണം മറക്കുന്നില്ല. പക്ഷെ ക്രെഡിറ്റ് നമുക്കല്ല) പ്രതിഭകള്‍ സ്കൂള്‍ തലം കഴിഞ്ഞാല്‍ അപ്രത്യക്ഷരാകുന്ന സ്ഥിതിയാണ് ഇപ്പൊ കേരളത്തില്‍..

Comments
Print Friendly, PDF & Email

You may also like