പൂമുഖം ചുവരെഴുത്തുകൾ വിജയനും സക്കറിയയും : എഴുത്തിലെ രണ്ടു ജനുസ്സുകൾ

വിജയനും സക്കറിയയും : എഴുത്തിലെ രണ്ടു ജനുസ്സുകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

zacharia_vijayan_books_20041122

തുതരം രാഷ്ട്രീയ സമഗ്രാധിപത്യത്തെയും സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു എന്നാണ്‌ ഒ വി വിജയന്റെ രാഷ്ടീയ വിമര്‍ശനത്തിന്റെ കാതല്‍. മലയാളി എഴുത്തുകാരനാതുകൊണ്ടാകും, കേരളീയ രാഷ്ട്രീയാന്തരീക്ഷത്തില്‍ മുഴുകിയതുകൊണ്ടാകും, കമ്മ്യുണിസ്റ്റ്‌ സമഗ്രാധിപത്യത്തെ വിജയന്‍ തന്റെ വിമര്‍ശനത്തിന്‍റെ ഒരു മുഖ്യ മേഖലതന്നെയാക്കി എടുത്തിരുന്നു. ഇത് അന്നും ഇന്നും നമ്മുടെ എഴുത്തുകാരുടെ (പുരോഗമന) (സി പി എം) സഹയാത്രക്ക് പിടിച്ചിട്ടില്ല. കാരണം, അത് അവരുടെയും വോട്ടുബാങ്കാണ്‌. മുഷിപ്പിക്കാന്‍ പറ്റില്ല. വിജയന്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റിനെ തന്റെ ഹാസ്യചിത്രങ്ങളില്‍ വരയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ, ഒരു കുടുമയും പൂണൂലും കൂടി ആ “വിപ്ലവകാരി”യില്‍ അദ്ദേഹം കാണും. അങ്ങനെകൂടി ഇന്ത്യയിലെ ഹിന്ദു വര്‍ഗ്ഗീയതയുടെ ആഴം നമ്മുടെ രാഷ്ട്രീയത്തില്‍ വിജയന്‍ കണ്ടുപിടിക്കും. അന്നോ ഇന്നോ സക്കറിയയും സുഹുത്തുക്കളും അതിലെത്തിയിട്ടില്ല. ഹിന്ദു വര്‍ഗ്ഗീയത വിജയന് ഒരാപത്തല്ല, ഇന്ത്യയില്‍ എപ്പോഴും ഉണ്ടാകാവുന്ന മറ്റൊരു ആധിപത്യവാസനയാണ്. കേരളത്തിലെ ഓരോ തിരഞ്ഞെടുപ്പ്‌ വരുമ്പോഴും നമ്മുടെ പുരോഗമന വാദികള്‍ ഇടംവലം തിരിയുന്നത് കണ്ടിട്ടില്ലേ, പിണറായി വിജയന്‍റെ ശ്രീകൃഷ്ണചിത്രത്തിനും കൃഷ്ണജയന്തി ആഘോഷത്തിനും ideology ഉണ്ടാക്കുന്ന ജോലി എന്‍ എസ് മാധവനെപ്പോലുള്ള എഴുത്തുകാരുടെയാണ്.

വിജയന്‍ മൃദുഹിന്ദുവാദിയാണോ അല്ലയോ എന്ന തര്‍ക്കം സക്കറിയ അന്ന് പറയുമ്പോഴും ഇന്ന് പറയുമ്പോഴും (വിജയന്‍ അന്നേ അതിനു മറുപടി പറഞ്ഞിട്ടുണ്ട് – പ്രശസ്തമായ രണ്ട് ലേഖനങ്ങളിലൂടെ) ഇന്ന് സക്കറിയയെ പിന്തുണച്ച് ഓടിയെത്തുന്ന സച്ചിദാനന്ദനെപ്പോലുള്ള എഴുത്തുകാരും അന്നും ഇന്നും മറച്ചുവെയ്ക്കുന്നതും അതാണ്‌ : ഏതുതരം രാഷ്ട്രീയ സമഗ്രാധിപത്യത്തെയും സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന വിജയനെ. എഴുത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വപ്നവും അതാണ്‌. വിജയന്റെ രാഷ്ട്രീയ വിമര്‍ശം, അവസാന കാലത്തെ വിശേഷിച്ചും, മൃദുഹിന്ദുവാദമായിരുന്നു എന്ന് കേരളത്തിലല്ലാതെ സക്കറിയയ്ക്ക് ആലോചിക്കാനോ പറയാനോ കഴിയില്ല. കാരണം, അത് ഞാന്‍ മുമ്പ് പറഞ്ഞ “മുന്നണി രാഷ്ട്രീയ”ത്തിന്‍റെ വിചാരോല്പ്പ്നം മാത്രമാണ്, മലയാളി electorate നെ സുഖിപ്പിക്കലാണ്. അതിവിടെ മാത്രമേ ചിലവാകൂ.

മദനിയെയും ഗാന്ധിജിയെയും തന്റെ വാദത്തിലെ ഒരൊറ്റ സ്വത്വമായി കാണുന്ന നമ്പൂതിരിപ്പാടിന്‍റെ ബുദ്ധി കൌശലത്തെ എങ്ങനെ കണ്ടുവോ എതിര്‍ക്കുന്നുവോ, അതേപോലെ സക്കറിയയുടെ “വിജയന്‍റെ മൃദുഹിന്ദു വാദ”ത്തെയും ഞാന്‍ കാണുന്നു, എതിര്‍ക്കുന്നു. കാരണം, അത് നമ്മുടെ മുന്നണി രാഷ്ട്രീയത്തിനൊപ്പം പാകമായ മറ്റൊരു ബുദ്ധിയുടെ മറ്റൊരു കൌശലമാണ്

Comments
Print Friendly, PDF & Email

കവി, കഥാകൃത്ത്, നോവലിസ്റ്റ്. പട്ടാമ്പി സ്വദേശി. ഇപ്പോൾ തൃശൂരിൽ താമസിക്കുന്നു.

You may also like