പൂമുഖം LITERATUREകവിത ഒരു ഫ്രോഡ്

ഒരു ഫ്രോഡ്

 

 

വിശ്വവിഖ്യാതനായ ഫ്രോഡ്,

 ഭാവിവിളിയില്‍ അവിശ്വാസിയാവേണ്ട.

ഒരു വിളിയിലും ഉറയ്ക്കാതെ

ബാക്കിയാവുന്ന ചില വഹകളുണ്ട്

ഇടുക്കുകളില്‍ നിന്ന് വിടുതല്‍

വേണ്ടാത്ത കടലുകളെ പോലെ.

എന്നോ എപ്പോഴോ നട്ടമരം

തനിയെ വളര്‍ന്ന്‍ മൂപ്പെത്തി

പഴം കയ്യിലേക്ക് ഇട്ടു തരും

രാജ്യസ്നേഹം ആടുന്ന വാലിലേെക്ക്.

കപ്പം കൊടുക്കാതെ ഭരിക്കാവുന്ന

നാട്ടുരാജ്യങ്ങളെ ഉപേക്ഷിച്ച്

കടല്‍ ദേഹത്തിനു മീതേ

അധിനിവേശ്യാന്തരയാത്ര തരപ്പെട്ടാല്‍

മാനം കാണുന്ന ജീവിതത്തിലേക്കുള്ള

ബാലാല്‍സംഗമങ്ങളെ മറക്കരുത്

ഏത് വാക്കിന്റെ പര്യായമാവും സംഗമിത്ര

നിന്റെ ഉടലെഴുതുന്ന  ഡിക്ഷ്ണറിയില്‍

രക്ഷാവഴികള്‍ ബീഫ്ഡ് അപ്പെന്നു കേട്ടാലും

കയ്യില്‍ കരുതണം ഒരു തീപ്പന്തം

പയറും പരുത്തിയുമല്ല കല്‍പ്പമൃഗരുചി

മണത്ത് പച്ചയ്ക്ക് കത്തിക്കണം

നഗരചതുരത്തിലുണ്ട് വഴിതെറ്റിയ പയ്യ്

അതിന്‍ ഗണിതസങ്കലന ബീജവായ്പ്

സന്താന സങ്കടവിമോചനത്തിന്

ഉച്ചൈസ്ഥര വിലാപത്തില്‍ നഗരകാതുകള്‍

ആഗോളവനവത്കരണമേന്നെ പറയാവൂ

ക്ലാസിഫൈഡ്‌ രേഖകളെ മാനം കാണിക്കുമ്പോള്‍

പോറാതേ നോക്കണം വാലിന്റെ തുമ്പ്

കരസേവകന്റെ ഊഞ്ഞാലാട്ടങ്ങളില്‍

മടക്കിത്തരില്ല പട്ടും വളയും

ഇരിപ്പിടസേവ ബാക്കി ഇല്ലാത്തിടത്തോളം

Comments
Print Friendly, PDF & Email

You may also like