കവിത

എനിക്ക് ഭ്രാന്താണെന്ന് നീ….നീ കേട്ടുവോ എന്‍റെയുള്ളിലെ ചങ്ങലക്കിലുക്കങ്ങൾ നീയറിഞ്ഞുവോ മനസിനുള്ളിലെ നിഴലനക്കങ്ങൾ... ശിരസ്സിനുള്ളിലെ ഇരട്ടപ്പെരുക്കങ്ങൾ ഇരുളും വെളിച്ചവും ഇണ ചേർന്നാടുന്ന വന്യ നൃത്തങ്ങൾ ചിന്തകൾ തമ്മിലുരസി_ ത്തെറിക്കും സ്ഫുലിംഗങ്ങൾ!! കാലംതെറ്റി പൂത്ത കണിക്കൊന്ന പോൽ ഉയർന്നു ചിതറുന്ന പൊട്ടിച്ചിരിപ്പൂക്കൾ മഴ നോവു പോലെ സങ്കടപ്പെയ്ത്തുകൾ പൊരുളറിയാത്ത മൗനങ്ങൾ ... മരണം പോലെ നിശ്ശബ്ദവും തീവ്രവുമായ പ്രണയം നീയറിഞ്ഞെന്നോ നീയറിഞ്ഞെന്നോ അതെ ചില നേരങ്ങളിൽ ഭ്രാന്താണ് എനിക്കു മാത്രമല്ല നിനക്കും ....
Print Friendly, PDF & Email

About the author

ലിന്‍സി അനില്‍

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് താമസിക്കുന്നു. ശ്രീകണ്ഠാപുരം മേരി ഗിരി സിനിയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയാണ്: