കവിത

പദവിളക്ക്uma

തൃശ്ശൂർ ജില്ലയിലെ കൂനംമൂച്ചിയിൽ ജനനം. പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് തണ്ണീർക്കോട് താമസം. മേഴത്തൂർ വൈദ്യമഠം ആയുർവേദ സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ ആയി ജോലി ചെയ്തിരുന്നു. ആദ്യ കവിതാസമാഹാരം നിലാനൃത്തം.

രാത്രി
അച്ഛൻറെ അടയാളം
ഒരു ടോർച്ചായിമാറും

ഇരിക്കുമ്പോൾ വലംകയ്യ്
നടക്കുമ്പോൾ മൂന്നാംകണ്ണ്
കിടക്കുമ്പോൾ വിശ്വാസം

കറൻറുണ്ടെങ്കിലും
ടോർച്ചിൻറെ ബലത്തിൽ
അച്ഛൻ കൂടുതൽ വെളിച്ചപ്പെടും

ആ വെളിച്ചത്തിൽ
ശ്ളോകച്ചെല്ലം തുറന്ന്
വാക്കടയ്ക്ക മൊരികളഞ്ഞ്
പാകത്തിൽ വെട്ടിനുറുക്കിയതും കൂട്ടി
തളിർവെറ്റില സ്നേഹം തേച്ചുതരും

വികെജിയും പ്രേംജിയും കെഎൻഡിയും
ഒപ്പം മുറുക്കാനിരിക്കും

ഗാന്ധിയും നെഹ്രുവും ഇഎംഎസും
തിരക്കിനിടയിലും
പറയാനുള്ളത് പറഞ്ഞുപോകും

വി ടി വിടർന്നുചിരിച്ച്
ഇരുട്ടിനെ ഭേദിക്കും

ഈച്ചരവാരിയർ
മകനെയും കൂട്ടിവരും

അവർ പറഞ്ഞതൊക്കെ
മനസ്സിലായതിനാലാവണം,
ഉറങ്ങുന്നതിനുമുൻപ്
അദ്ദേഹം ഒറ്റയ്ക്കിരുന്ന്
ഒന്നുകൂടി മുറുക്കും.

അന്ന്
ഒരു വേനൽക്കാലരാത്രി
പതിവുതെറ്റിച്ച്
അച്ഛൻ
ടോർച്ചെടുക്കാതെ പുറത്തിറങ്ങി.

Comments
Print Friendly, PDF & Email

About the author

ഉമാ രാജീവന്‍

തൃശ്ശൂർ ജില്ലയിലെ കൂനംമൂച്ചിയിൽ ജനനം. പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് തണ്ണീർക്കോട് താമസം. മേഴത്തൂർ വൈദ്യമഠം ആയുർവേദ സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ ആയി ജോലി ചെയ്തിരുന്നു. ആദ്യ കവിതാസമാഹാരം നിലാനൃത്തം.

കവിതയുടെ കാർണിവൽ

കാർണിവൽ 2017 ഗ്യാലറി
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

വാക് വിചിത്രം / UMD

യു. എം. ഡി.