കവിത

സ്കൂൾAM

മലപ്പുറം മമ്പാട് GHSS ൽ പ്ലസ് വൺ വിദ്യാർത്ഥി. മാതൃഭൂമിയുൾപ്പെടെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. ഈ വർഷത്തെ സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം മലയാള ഉപന്യാസ രചനക്ക് 'എ' ഗ്രേഡ് ലഭിച്ചു.

ഇലക്ട്രിക് ലൈനിലൊറ്റക്കമ്പിയിൽ
ഇരിപ്പുറച്ചയൊരു തടിയൻ കുരുവിയതിന്റെ
കൊക്കു തുറക്കുന്നു ഒരു
തുമ്പി വന്നടുക്കുന്നു.

അടഞ്ഞ കൊക്കിൽ മുറിഞ്ഞ തുമ്പി
ഉടലിൻ ഭാരമില്ലാഞ്ഞാലിനി
പറക്കുമോ
അതോ
മടിപിടിച്ചിരിക്കുമോ ?

ഭാരത്തോടൊപ്പം നഷ്ട്ടപ്പെട്ട ഉടലില്ലാതെ തിരിച്ചു ചെന്നാൽ
തുമ്പികളതിനെ തിരിച്ചറിയുമോ ?
എങ്കിലുമെന്തിനാകാം ഉപേക്ഷിച്ചതാ വെയിൽചിറകുകൾ ?
ആരാകാമാ തടിയൻ കുരുവി ?
ഇലക്ട്രിക് ലൈനിലിരുന്ന് നഗരം കണ്ടാവാം കുരുവി
ഈ വിദ്യ പഠിച്ചത്.
കുട്ടികളാവാം തുമ്പിയെ വിനീതമായ കീഴ്പ്പെടൽ പഠിപ്പിച്ചത്.

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.