കവിത

ബാക്ടീരിയbact

പെരിന്തൽമണ്ണ എം.ഇ.എസ്.മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിനി. സോഷ്യൽ മീഡിയയിൽ സജീവം, ആനുകാലികങ്ങളിൽ എഴുതാറുണ്ട്.

ിങ്കളാഴ്ച ഉച്ചയ്ക്കാണ്
ബാക്ടീരിയ എന്നെ ആദ്യം കണ്ടത്…..
പ്രതികരിക്കില്ലെന്നുറപ്പുള്ളതിനാലാവാം
അവനന്ന് കുറെ ഊറി ചിരിച്ചു

പ്രതികരണ ശേഷിയുള്ള ഫ്ളജല്ല വീശി
മനസ്സിനകത്തേക്ക് അവനൂളിയിട്ടിറങ്ങി
മനസ്സിന്റെ അകത്തളങ്ങളിൽ
വരാന്തയിൽ, സ്വീകരണമുറിയിൽ
ചലന രേണുക്കൾ വാരിയെറിഞ്ഞു……

ഉയർന്ന ഊഷ്മാവിനെ,
തളരുമെൻ ആത്മാവിനെ മറന്ന്
അവ പടർന്ന് പന്തലിച്ചു
കോളനികൾ തീർത്തു……..
കഴുകൻ കണ്ണുകൾ ചുറ്റും കൾച്ചറുകൾ
തീർക്കുന്നത് കണ്ടെങ്കിലും
ഞാൻ കണ്ടില്ലെന്ന് നടിച്ചു
ഹൃദയധമനികളെ ,സിരകളെ
കാർന്നെടുത്തപ്പോഴും
ഞാൻ ഉറങ്ങികൊണ്ടേയിരുന്നു…..

ആന്റിബയോട്ടിക്കുകൾക്കതീതമായി
ബാക്ടീരിയ എന്നെ കീഴടക്കിയിരുന്നു

പക്ഷെ,
ഇന്ന് പകലിന്റെ നിഴലിൽ
ഞാനെന്നെ കണ്ടു.
ശിരസ്സിനു ചുറ്റും കറുത്ത ക്യാപ്സ്യൂൾ
കണ്ണുനീരിനു പകരം ഒരു
കുടം നിറയെ ടോക്സിൻ
തൊലിപ്പുറങ്ങളിൽ ബാക്ടീരിയോ ഫേജുകൾ
അള്ളി പിടിച്ചിരിക്കുന്നു….
ഞാനറിയുന്നു
ഞാനെപ്പോഴോ ബാക്ടീരിയയായി
രൂപാന്തരം പ്രാപിച്ചിരിക്കുന്നു…..

Comments
Print Friendly, PDF & Email

കവിതയുടെ കാർണിവൽ

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.