കവിത

പുഴയുണ്ടാകുന്നത്  ുഴ അവൾ കാലങ്ങളോളം കാതു കൂർപ്പിച്ച് അക കണ്ണ് കരുതലും പുറങ്കണ്ണ് കണ്ണാടിയുമാക്കി ഒരു വിത്തിലങ്ങനെ ഒളിച്ചു പാർക്കുമത്രേ... പുഴ ഒരു ബീജം അണ്ഡത്തോട് പറഞ്ഞ രഹസ്യം കാത്തു സൂക്ഷിച്ച് മലയിടുക്കിലങ്ങനെ കൂനിക്കൂടിയിരിക്കുമത്രേ ... പുഴ വികാരങ്ങളുടെ മൂശയിൽ തിളച്ച് മറിഞ്ഞ് സ്വയമങ്ങനെ ഒഴുകി തുടങ്ങുമത്രേ... പുഴ പതിയെ ചിരിച്ച് ആർത്തട്ടഹസിച്ച് ഉറക്കെ കരഞ്ഞ് പിന്നെ പുഴയൊരു പുഴയാവുമത്രേ... പുഴ വിത്തിൽ നിന്ന് പൊടിഞ്ഞ് കണ്ണിലേക്ക് വളർന്ന് വികാരത്തിലേക്ക് പടർന്ന് കടലിന്റെ ആഴങ്ങളിൽ ആത്മഹത്യ ചെയ്യുമത്രേ.....
Print Friendly, PDF & Email