പൂമുഖം OPINION ആരും ഇവിടം വിട്ടുപോകുന്നില്ല – ഗൌരിമാര്‍ ഇവിടെത്തന്നെ പോരാടും

ആരും ഇവിടം വിട്ടുപോകുന്നില്ല – ഗൌരിമാര്‍ ഇവിടെത്തന്നെ പോരാടും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

gow9

രും ഇവിടം വിട്ടുപോകുന്നില്ല – ഗൌരിമാര്‍ ഇവിടെത്തന്നെ പോരാടും

“മരിച്ചവരാരും ഇവിടം വിട്ട് പോകുന്നില്ല. അവര്‍ നക്ഷത്രങ്ങളായി നമ്മിലും മണ്ണിലും നമ്മുടെ ആകാശത്തിലും ഊര്‍ജവും ധൈര്യവും തന്ന് കൂടെയുണ്ടാകും.”

പ്രമുഖ കന്നഡ സാഹിത്യകാരനായ ചന്ദ്രശേഖര്‍ പാട്ടീല്‍ (ചമ്പ) ചൊല്ലിയ ഈ കവിത  ഇന്നലത്തെ പ്രതിഷേധറാലിയുടെയും ഞാനാണ്‌ ഗൌരി നമ്മളാണ് ഗൌരി എന്ന വാക്യത്തിന്‍റേയും സത്ത് ഉള്‍ക്കൊണ്ടിരുന്നു .

കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധ ദളിത് സംഘടനകളും‌, സി പി എം, സി പി ഐ, സി പി ഐ എം എല്‍,  എസ് യു സി ഐ, എസ് എഫ് ഐ, ആര്‍ പി ഐ, കെ എസ് യു, ജനതദള്‍, കാമ്പസ് ഫ്രന്റ്‌, ദളിത്‌ സംഘര്‍ഷ് സമിതി, തുടങ്ങി ഒട്ടേറെ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും  ഒന്നിച്ചു നിന്നദിവസം.

രാവിലെ തന്നെ സെന്‍ട്രല്‍ ഗ്രൌണ്ട് നിറഞ്ഞുതുടങ്ങിയിരുന്നു. വിവിധ കോളേജുകളില്‍ നിന്ന് ആര്‍ത്തിരമ്പിയിറങ്ങിയ  വിദ്യാര്‍ഥിസംഘടന പ്രവര്‍ത്തകര്‍ , ഏറെ പ്രതീക്ഷ തരുന്നു വരും കാലത്തെ കുറിച്ച്. കര്‍ണാടകയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് രാവിലെതന്നെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക കൂട്ടായ്മകള്‍ എത്തിച്ചേര്‍ന്നിരുന്നു.

ഇതൊരു വലിയ സൂചനയാണ് എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. എങ്കിലും ഒരു  പ്രത്യാശയ്ക്ക് ഇത് വഴി നല്‍കുന്നു. ഹൈന്ദവ ഫാസിസത്തിനെതിരെ ഉയരാന്‍  ഇരിക്കുന്ന തിരയുടെ ഒരു തുടക്കമായി ഇതിനെ കാണുന്നതില്‍ തെറ്റില്ല . ആവേശത്തിനു പുറത്ത്, തനിയെ കെട്ടടങ്ങാറുള്ള ഒരു പ്രതിഷേധമായി ഇത് മാറാതിരിക്കണം.
അതിന് ഈ ആള്‍ക്കൂട്ടത്തിനും അതുയര്‍ത്തുന്ന സന്ദേശത്തിനും കഴിയുമെന്ന് കരുതട്ടെ.

പങ്കെടുത്തവരില്‍ ചിലര്‍ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ദൊരൈ സ്വാമി, ഗിരീഷ് കർണാട് ,മേധാ പട്കര്‍ , ആനന്ദ് പടവർദ്ധന്‍, സീതാറാം യെച്ചൂരി, സ്വാമി അഗ്നിവേശ്,   സാഗരിക ഘോഷ്, ആശിശ് ഖേത്താന്‍, സിദ്ധാര്‍ഥ് വരദരാജന്‍, ടീസ്ട സെതല്‍വാദ്, ജിഗ്നേശ് മേവാനി, പി സായിനാഥ്‌ ,രാകേഷ് ശർമ്മ ,ചന്ദ്രശേഖർ പാട്ടീല്‍ ….

ഓർമകൾ ചേർത്തു പിടിച്ച് ഇവരോടൊപ്പം ചേര്‍ന്ന അമ്മ ഇന്ദിര ലങ്കേഷും   സഹോദരി കവിതാ ലങ്കേഷും മകള്‍ ആശാ ലങ്കേഷും പ്രതിഷേധത്തിന് ശക്തി കൂട്ടി.

ചിലരുടെ വാക്കുകളിലൂടെ:

“ഇതൊരു സൂചന മാത്രമാണ്. ഇനിയും പ്രകോപനങ്ങള്‍ വരും, കൊല്ലലും ഒടുക്കലും ഉണ്ടാകും. എന്നാലും നമ്മള്‍ നമ്മുടെ തല ഉയര്‍ത്തിപ്പിടിച്ച് പോരാടുക. ഒന്നിക്കുക.” – പി സായിനാഥ്.

“ഇതൊരു ദുരന്തമാണ്. നമ്മളിതിനെ മറികടക്കും.” – ആനന്ദ്‌ പട്വര്‍ദ്ധന്‍

“നിശബ്ദത ഇനിയൊരിക്കലും ഒരു ഓപ്ഷന്‍ അല്ല” – സാഗരിക ഘോഷ്

“നോക്കൂ ഇവിടുത്തെ ജനകൂട്ടം തന്നെയാണ് സംഘടിത ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കുള്ള മറുപടി. – കവിത കൃഷ്ണന്‍

എനിക്കാത്മവിശാസമുണ്ട്. ഈ ആള്‍ക്കൂട്ടത്തെ ചേര്‍ത്ത് പറയുന്നു അച്ഛേദിന്‍ പോകുന്നു.  അവര്‍ക്കല്ല നമുക്ക്. ഇതിവിടെ അവസാനിപ്പിച്ച്‌ കൂടാ, ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും ഈ  ശബ്ദം വ്യാപിക്കണം . – പ്രശാന്ത്‌ഭൂഷന്‍

“നിശബ്ദരാകാതിരിക്കുക, ഒന്നിച്ചു പോരാടുക” – സിദ്ധാര്‍ത്ഥ് വരദരാജന്‍

“ഇന്ത്യയെന്ന വൈവിദ്ധ്യത്തെ ശക്തിപ്പെടുത്തുക, നിശബ്ദരാകാതിരിക്കുക, നമ്മള്‍ ഗൌരിമാര്‍ ആകുക, ഫാസിസത്തെ പരാജയപ്പെടുത്തുക” – സീതാറാം യെച്ചൂരി

“ഇത് പാഴായിപ്പോകരുത്, സത്യം പുറത്തു കൊണ്ടുവരണം. കല്ബുര്‍ഗിയുടെയും  പന്‍സാരേയുടെയും  ദാബോല്കരിന്‍റെയും കൊലകള്‍ക്ക് പിന്നിലെ സത്യം  പുറത്തു വരണം. നമുക്ക് നീതി വേണം.  അത് നമ്മള്‍ നേടും – മേധാപട്കര്‍

gow1

gow3

Gow7

Gow10

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like