പൂമുഖം LITERATUREകവിത മഴ നനയുന്നത്

മഴ നനയുന്നത്

ണ്ണിൽ ജീവന്റെ
നനവാണ്‌ മഴ.

മഴ നനയുന്നത്
എനിക്കും ഇഷ്ടമാണ്
വിഷമങ്ങളെ നനച്ച്
കരിമ്പനടിപ്പിക്കുമെങ്കിലും

പക്ഷെ,
പുലർച്ചകളിലെ-
യിരുളലകളെ വകഞ്ഞുമാറ്റി
കുന്നുകൂടിക്കിടക്കുന്ന
നിർബന്ധങ്ങളിലേ-
ക്കിറങ്ങേണ്ടി വരുന്നോർക്ക്

ഒറ്റ ജോടി ചെരുപ്പിൽ
വേനലും മഴയും കടക്കാൻ
കഷ്ടപ്പെടുന്നവർക്ക്

കോട്ടൺ സാരി മാറ്റി
ഷിഫോണിൽ കയറി,
കനം വെച്ച അടിപ്പാവാട
പൊക്കിപ്പിടിച്ച്
ബസ്സ് കയറാനോടുന്നവർക്ക്

അഞ്ചാറ് വീട്ടിൽ മുറ്റമടിച്ച്‌,
പിന്നെ പല വീടുകളിൽ
കാവലാളായി പോവേണ്ട
കുഞ്ഞോമനയ്ക്ക്

പുത്തൻകുട
നിവർത്തി നനയ്ക്കാൻ
മടിയുള്ള പിള്ളേർക്ക്

എത്ര തോർത്തിവെച്ചാലും
ഈർപ്പം പടർന്ന അടുപ്പിലൂതി
ഭ്രാന്താവുന്നവർക്ക്

പിന്നെ
തീപ്പെട്ടുപോയ പ്രണയങ്ങൾ
വീണ്ടും തണുപ്പേറ്റുമ്പോൾ
ഒന്ന് തീക്കായാൻ വെമ്പുന്നവർക്ക്
ഒക്കെ ഈ മഴ
ചിലപ്പം കനയ്ക്കും അല്ലേ ?

Comments
Print Friendly, PDF & Email

തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശം. മത്സ്യഫെഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു.

You may also like