കവിത

ഓർമ്മ  ഓർമകളുടെ ഉദയാസ്തമനം എത്ര പെട്ടെന്നാണ് ശൂലങ്ങളെയ്ത് എരിയുന്ന ഓർമ്മകളെ നിന്നെ ഞാൻ ഭ്രമണം ചെയ്യുന്നു
കണ്ണുനീർ വറ്റുന്നു ചുടുനിശ്വാസങ്ങൾ കോമരം തുള്ളുന്നു ഹര്ഷവും തേടി ഹൃദയം ചിറകടിക്കുന്നു തീരാത്ത ഈ ചടുലഭ്രമണനൃത്തം തടയുന്നതെങ്ങനെ ഓർമ്മകളുടെ ജ്വലനം ഊതിക്കെടുത്തി മറ്റൊരു കരിക്കട്ട തീർക്കാൻ എന്റെ സർഗ്ഗശക്തി തുനിയുന്നു മറന്നുവോ എന്ന് ചോദിച്ചതിനി ഓർമ്മപ്പെടുത്തേണ്ട.
Print Friendly, PDF & Email