പൂമുഖം LITERATUREലേഖനം ബുള്ളറ്റ് സവാരിയോ സുരക്ഷിതത്വമോ? ഏതാണ് ആദ്യം വരേണ്ടത്?

എസ്. ജി. വോംബാക്റ്ററെ, റോയ് ജോസഫ് എന്നിവർ ചേർന്നെഴുതി ദി സിറ്റിസൺ എന്ന ഓൺലൈൻ വാരികയിലും തുടർന്ന് ഡെക്കാൻ ഹെറാൾഡ് ദിനപ്പത്രത്തിലും പ്രസിദ്ധീകരിച്ച ലേഖനം മലയാളനാടിനു വേണ്ടി പി. എൽ ലതിക സ്വതന്ത്ര വിവർത്തനം നടത്തിയത്. : ബുള്ളറ്റ് സവാരിയോ സുരക്ഷിതത്വമോ? ഏതാണ് ആദ്യം വരേണ്ടത്?

ന്ത്യയിലെ രാഷ്ട്രീയക്കാർ , ഉയർന്ന സാങ്കേതികവിദ്യയിൽ ഭ്രമിച്ചു് രാജ്യത്തെ, ചുരുങ്ങിയത് സ്വന്തം സംസ്ഥാനത്തെയെങ്കിലും ആധുനികതയിലേക്കു തള്ളിക്കയറ്റാൻ വെമ്പുകയാണ് അതിനവർ അതിവേഗ സഞ്ചാര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.ഇതിനി ടയിൽ സുരക്ഷിതത്വം, ചി ലവ് ചുരുക്കൽ ,ഇന്ത്യൻ സാഹചര്യങ്ങളിൽ ആകാവുന്ന യാത്രാ സൗകര്യങ്ങളുടെ ബാഹുല്യം എന്നിവ അവർ അവഗണിക്കുന്നു.

രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്താനുള്ള ആവേശത്തിൽ സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥ വൃന്ദവും വിഷയത്തിൽ സത്യസന്ധ മായ മാർഗ നിർദേശങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പൊതു ബസ്സുകളുടെ ദൗർലഭ്യം ഉള്ളപ്പോഴും , ഉയർന്ന നിലവാരമുള്ള ശീതീകരിച്ച സിറ്റി ബസ്സുകൾ ആളില്ലാതെ ഓടുന്നു .ജനം ദീർഘ നേരം കാത്തുനിന്നു ഓർഡിനറി ബസ്സുകളിൽ തിക്കി ത്തിരക്കി യാത്രചെയ്യു മ്പോഴാണിത് പാസ്സന്ജർ തീവണ്ടികളും സ്ലീപ്പർ ബിർത്തുകളും ആവശ്യത്തിനില്ലാതിരിക്കുകയും ജനറൽ കമ്പാർട്മെന്റി ലെ യാത്രകൾ ദുസ്വപ്നമാവുകയും ചെയ്യുമ്പോൾ ഉയർ ന്ന സൗകര്യങ്ങളുള്ള പുതിയ എ സി വണ്ടികൾ ഉണ്ടാവുന്നു ;വേണ്ടത്ര യാത്രക്കാരെ കിട്ടാതെ വിമാനക്കമ്പനികൾ നഷ്ടത്തിലാവുകയും റൂട്ടുകളിൽ നിന്ന് പിന്മാറുകയും ചെയ്യാനോങ്ങുമ്പോൾ. പുതിയ ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നു .

ഈ ചുറ്റുപാടിൽ, രാഷ്ട്രീയക്കാർ,അതിവേഗ റയിൽ ൽപാതയെ പിന്തുണക്കുന്ന ബിസിനസ് ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ പെട്ട് ,ഉയർന്ന യാത്രാ നിരക്കുള്ള ബുള്ളറ്റ് ട്രെയിനുമായി രംഗത്തെത്തിയിരിക്കുകയാണ് .

ബുള്ളറ്റ് ട്രെയിൻ എന്ന പേര് ” അതിവേഗ പാത”യെക്കാളും പെട്ടെന്ന് സ്വീകരിക്കപ്പെടും .നവ ലിബറൽ വികസനത്തിന്റെ സ്വപ്നപദ്ധതിയായ ഈ റെയിൽ പാതകൾ പ്രധാനമായും സമൂഹത്തിലെ ചുരുക്കം ഉന്നതന്മാരുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി ഉള്ളവയാണ് സൗകര്യപ്രദവും , , ചി ലവ് ചുരുങ്ങിയതും, സമയ നിഷ്ഠ പാലിക്കുന്നതും , മുടങ്ങാത്തതും സുരക്ഷിതവും ആയ യാത്രാസൗകര്യം ആണ് ബഹു ഭൂരിപക്ഷം ആയ സാധാരണക്കാരുടെ ആവശ്യം .

അതി വേഗ റെയിൽ പാതക്ക് നിശ്ചിതയാത്രാ ഇടനാഴിക്കുമേൽ പരമാധികാരം (exclusive right of way) ഉണ്ടായിരിക്കും എന്നാണറിയുന്നത് .പാതയുടെ ഇരുവശവും വേലികെട്ടി തിരിക്കും.ജനസാന്ദ്രതയേറിയ ഇന്ത്യൻ സാഹചര്യത്തിൽ ഇത് പ്രശ്നം സൃഷ്ടിക്കും എന്നതിൽ സംശയം വേണ്ട .അത് മാറ്റി നിർത്തിയാലും അതിവേഗ പാതയുടെ സാമ്പത്തിക ക്ഷമത പരിശോധിക്കപ്പെടേണ്ട ണ്ടതാണ് .

2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാന മന്ത്രി സ്ഥാനാർത്ഥിയായിരുന്ന നരേന്ദ്ര മോഡി മുംബൈയും അഹമ്മദാബാദും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി ജനങ്ങൾക്ക് മുൻപിൽ വെച്ചിരുന്നു .പ്രധാനമന്ത്രി ആയപ്പോൾ അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി Abe Shinzo യോടൊപ്പം നവംബർ 2016 ൽ ബുള്ളറ്റ് ട്രെയിൻ യാത്ര നടത്തി. 508 കി മീ നീളമുള്ള മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ പാത വേഗത്തിൽ യാഥാർഥ്യമാക്കാനുള്ള നടപടികൾക്കു ആക്കം കൂട്ടു വാനായിരുന്നു ഇത് . മണിക്കൂറിൽ 320 കി മീ ശരാശരി വേഗതയുള്ള പാതക്ക് 2015 ഡിസംബർ 12 നു സമ്മത പത്രം ഒപ്പുവെച്ചിരുന്നു.പാർലമെന്റിൽ ചർച്ച ചെയ്യുകയോ, പൊതു ജനാഭിപ്രായം തേടുകയോ ചെയ്യാതെയാണ് അത് ചെയ്തത് . റെയിൽവേ മന്ത്രാലയത്തിനകത്തു തന്നെ ബുള്ളറ്റ് ട്രെയിനുകളെ യുക്തി സഹമായി എതിർക്കുന്ന ഒരു ലോബി ഉണ്ടെന്നാണ് കേൾക്കുന്നത് .

അതിവേഗ പാത ഭൂരിഭാഗവും കെട്ടിപ്പൊക്കിയ പരമാധികാര ഇടനാഴിയിലൂടെയും ചെറിയൊരു ദൂരം കടലിനടിയിലൂടെയും ആണ് കടന്നു പോവുക.ചില മാധ്യമങ്ങൾ ജനലിലൂടെ യാത്രക്കാർക്ക് മത്സ്യങ്ങളെ കാണാൻ കഴിയുന്ന ഒരു യാത്രയെക്കുറിച്ചു വരെ എഴുതിപിടിപ്പിച്ചു !.2017 ൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാനും 2018 ൽ നിർമ്മാണം തുടങ്ങാനും 2023 ൽ യാത്രാസജ്ജമാക്കാനുമാണ് ഉദ്ദേശം.

തായ്‌വാൻ ജപ്പാനിലെ 340 കി മീ റൈൽപാതയുടെ നിർമ്മാണം തുടങ്ങിയത് 2007 ൽ.. .മുടക്കുമുതൽ ഏകദേശം 60000 കോടി രൂപ.യാത്രക്കൂലി ഏകദേശം 3230 രൂപ (TWD 1490 )..ഈ ദൂരത്തിൽ വിമാനയാത്രക്ക് ഏകദേശം 8500 രൂപ വരും . ദിവസം .240000 യാത്രക്കാരെ പ്രതീക്ഷിച്ചിടത്തു ശരാശരി 140000 യ്‌പേരെയാണ് ലഭിച്ചത് .ഈ നിരക്കിൽ പലിശയും മൂല്യ ശോഷണവും പിരിച്ചെടുക്കാൻ കഴിയാതെ തായ്‌വാൻ കമ്പനി ഭീമമായ നഷ്ടം നേരിടുകയും സർക്കാർ ഏറ്റെടുക്കേണ്ട സാഹചര്യം വരികയും ചെയ്തു.

ഇന്ത്യയിലെ അതിവേഗ പാതയുടെ എസ്റ്റിമേറ്റ് 97936 കോടിയാണ്.. 2014 ൽ ഇത് 6 0000 കോ ടിയായിരുന്നു..ഇതിൽ 79166 കോടി ജപ്പാനിൽ നിന്ന് 1 % പലിശക്ക് വായ്പയായി ലഭിക്കും.വായ്പ തിരിച്ചടവ് 2036 ൽ ആരംഭിച്ചു 2072 ൽ പൂർത്തിയാക്കുക എന്നതാണ് ലക്‌ഷ്യം ..അവശേഷിച്ച 18470 കോടി ഇന്ത്യൻ റെയിൽവേയും ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാറുകളും ചുരുങ്ങിയത് 8 % നിരക്കിൽ സംയുക്തമായി നിക്ഷേപിക്കും .

തായ്‌വാൻ മാനദണ്ഡങ്ങൾക്കനുസരിച്ചു മുംബൈ-അഹമ്മദാബാദ് യാത്ര നിരക്ക് 4830 രൂപ വരും.അതെ ദൂരം വിമാന യാത്രക്കൂലി 2500 രൂപയാണെന്നോർക്കണം. മുംബൈ –അഹമ്മദാബാദ് പാ തയിൽ ഇപ്പോൾ ആകെ വിമാന-AC റെയിൽ -AC ബസ് -ടാക്സി യാത്രക്കാരുടെ എണ്ണം 21000 ആണ് . അത് 2023 ആവുമ്പോഴേക്കും 36000 ആവുമെന്ന് കണക്കു കൂട്ടിയാൽ തന്നെ തായ്‌വാൻ പാതയിലെ ഇപ്പോഴത്തെ യാത്രക്കാരുടെ എണ്ണ ത്തിൻറെ 25 % മാത്രമേ വരികയുള്ളൂ.

ഈ താരതമ്യ പഠനത്തിൽ നിന്ന് ഇന്ത്യൻ അതിവേഗ പാത ഭീമമായ നഷ്ടം അഭിമുഖീകരിക്കേണ്ടി വരുമെന്ന് വ്യക്തമാണ് . സാമ്പത്തിക സൂചികകൾ ഇന്ത്യൻ അതിവേഗ പാതക്ക് തികച്ചും പ്രതികൂലമാണ്. പലിശയും സർവീസ് ചിലവുകളും കണ്ടെത്തുന്നതിന് കനത്ത സബ്സിഡി നൽകി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സർക്കാർ നിർബന്ധിതമാകും .ജപ്പാൻ വായ്‌പാ തിരിച്ചടവിനെക്കുറിച്ചു ആലോചിക്കുവാൻ പോലും പഴുത് കാണുന്നുമില്ല..

സർക്കാർ സാമ്പത്തിക ക്ഷമതയില്ലാത്ത ഒരു പദ്ധതിക്കുവേണ്ടി നികുതി പണം ചിലവാക്കുകയോ , ഉന്നതന്മാരായ ഒരു ന്യുന പക്ഷത്തിനു വേണ്ടി തുടർച്ചയായി സബ്സിഡി നൽകുകയോ ചെയ്യുന്നത് നീതീകരിക്കാനാവില്ല .

ജപ്പാന്റെ SHINKANSEN സാങ്കേതിക വിദ്യ 50 വര്ഷം പരീക്ഷിച്ചു സുരക്ഷിതമെന്ന് സാക്ഷ്യപ്പെട്ട അന്യുനമായ സാങ്കേതിക വിദ്യയാണ്. പക്ഷെ പിഴവറ്റ തൊഴിൽസംസ്കാരവും പരിശീലനവും സാങ്കേതിക മികവും നിലനിൽക്കുന്ന ജാപ്പനീസ് സാഹചര്യത്തിലാണത് യാഥാർഥ്യമായത് എന്നുകൂടി കാണണം . ഘടനാപരമായ അഴിമതി,സുരക്ഷാ പിഴവുകൾ ,ഉത്തരവാദിത്തത്തിന്റേയും സുതാര്യതയുടെയും അഭാവം എന്നിവയുടെ വിളനിലമാണ് ഇന്ത്യൻ റെയിൽവേ. ,ശരാശരി 80 കി മീറ്ററിൽ താഴെ ഓടുന്ന എക്സ്പ്രസ്സ് ട്രെയിനുകൾ കൂടെക്കൂടെ അപകടങ്ങളിൽ പെടുന്നിടത്തു ഇത്തരം നൂതന സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നത് പുനരാലോചനക്കു വിധയമാക്കണം.

സാമ്പത്തിക ക്ഷമത സംശയാസ്പദമായിരിക്കുന്ന അതിവേഗ പാതയുടെ സ്ഥാനത്തു നിലവാരം കുറഞ്ഞ കോച്ചുകൾമാറ്റി നൂതന സംവിധാനങ്ങൾ ഉള്ള സുരക്ഷിത കോച്ചുകൾ ?(Linke -Hoffman -Busche anti -telescopic coaches )- വിന്യസിക്കുന്നതിലാവട്ടെ സർക്കാരിന്റെ നിക്ഷേപം .

നിർദ്ദിഷ്ട അതിവേഗ റയിൽ പാതയുടെ കണക്കുകൾ റെയിൽവേ മന്ത്രാലയംവെബ് സൈറ്റിൽ ഇടണം പൊതു താൽ പര്യാർത്ഥം ഇത് യാഥാർഥ്യ ബോധത്തോടെ ചർച്ച ചെയ്യപ്പെടണം .നിലവിലുള്ള 22 ദശലക്ഷം യാത്രക്കാരുടെ സുരക്ഷിതയാത്രക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻ‌തൂക്കം കൊടുക്കണം ചുരുക്കം പേർക്ക് വേണ്ടി ബാക്കിയുള്ള ഭൂരിപക്ഷത്തിൻറെ വികസന ലക്ഷ്യങ്ങൾ അവഗണിക്കുന്നതു ജനാധിപത്യ വിരുദ്ധമാണ്.. അതിൽ രാഷ്ട്രീയ ധാർമ്മികതയുമില്ല.

( S.G..Vombatkere – planning and designing civil engineer, holder of ,Ph D in civil engg ,structural dynamics from IITMadras )

(Roy Joseph- 25 years experience in an MNC, in Finance and Information Technology (IT) with expertise in business process transformation using IT )

(THE CITIZEN എന്ന ഓൺലൈൻ മാഗസിനിലും ഡെക്കാൻ ഹെറാൾഡ് ദിനപ്പത്രത്തിലും പ്രസിദ്ധീകരിച്ചത്.)

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like