കവിത

ഏകാകികള്‍ekaaki

 

ടവഴികള്‍ക്കരികിലെ
വാകമരങ്ങള്‍
പൂക്കുമ്പോള്‍
ഹൃദയത്തിലേക്കും ചുവപ്പ്
പടരുന്നെന്ന് പറഞ്ഞ
ഒരു പെണ്‍കുട്ടി
ഏതോ നഗരത്തില്‍
മുഷിഞ്ഞ ഹോസ്റ്റല്‍ മുറിയില്‍
തനിച്ചു കഴിയുന്നുണ്ടാകണം.

മദ്യശാലയിലെ
അരണ്ട വെളിച്ചങ്ങള്‍ക്കു മീതെ
പുളിച്ച വാക്കുകളാല്‍
പ്രണയത്തിന്റെ ഒച്ച
ഞാനവളെ
കേള്‍പ്പിക്കാന്‍ ശ്രമിക്കും.

ആ ലഹരിയില്‍
എന്റെ കണ്ണുകളില്‍ നിന്നവള്‍
ഇറങ്ങിപ്പോകട്ടെയെന്ന്
എത്ര വിചാരിച്ചിട്ടുമെന്തേ…

ഞങ്ങളാകാശ
പന്തലിന്‍ചോട്ടില്‍
കിനാപൂമരക്കൊമ്പത്ത്
നഷ്ടക്കൂടുകളില്‍
സ്വപ്നങ്ങള്‍ക്കും
പ്രണയങ്ങള്‍ക്കും
അടയിരിക്കുന്ന
ഏകാകികള്‍.

Comments

About the author

രാജേഷ് നന്ദിയംകോട്

പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി. നാല് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. പാരമ്പര്യ തൊഴിലായ മരപ്പണിയെടുത്ത് ജീവിക്കുന്നു.

കവിതയുടെ കാർണിവൽ

കാർണിവൽ 2017 ഗ്യാലറി
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

വാക് വിചിത്രം / UMD

യു. എം. ഡി.