കവിത

മറ്റൊരാൾmatto

മലയാളത്തില്‍ കവിതകളെഴുതുന്നു. "പൂവുകള്‍ കൊണ്ട് പൂരിപ്പിക്കേണ്ട ഇടങ്ങള്‍", " ഇരുപുറത്തില്‍ കവിയാതെ പിന്നേയും" എന്നിവ കവിത സമാഹാരങ്ങള്‍.
"കവിയുടെ ദൈവം" എന്നൊരു പഠനഗ്രന്ഥവും രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതുന്നു. കോളേജ് അദ്ധ്യാപകനാണ്.

 

ട്ടുച്ച
മരത്തിലിലകൾ മൗനം
മങ്ങിയ വെയിലൊച്ച
തനിച്ചു പൊള്ളി പനിച്ചിഴയും പകൽ
മറ്റൊരു വഴി തിരഞ്ഞൊറ്റക്ക്
നടക്കുന്നുണ്ടൊരുവൻ
അയാൾക്കൊപ്പം
മറ്റൊരാളായി  നിഴൽ.
മണ്ണിനു ദാഹിക്കുന്നുണ്ട്
മഴയെ കൊതിച്ചൊറ്റ
കണ്ണുനീർ വിലാപമായ്
ചുറ്റിലും കിളിയൊച്ച
അകലത്താരോ
ഒരു പാട്ടു പാടുന്നു
കാറ്റിലലയായ്
അത് വന്ന്
പതിയെ തൊടുന്നുണ്ട്
മറ്റൊരാളിതുവഴി
നടന്നിട്ടുണ്ടാകണം
ഇറ്റു വീഴുന്നുണ്ടിപ്പോൾ
വേർപ്പ് തുള്ളിയായ് മഴ.
Comments

കവിതയുടെ കാർണിവൽ

കാർണിവൽ 2017 ഗ്യാലറി

വാക് വിചിത്രം / UMD

യു. എം. ഡി.