പൂമുഖം BOOK REVIEW AN ERA OF DARKNESS

An Era of Ddarkness "എന്ന ശശി തരൂർ ഗ്രന്ഥത്തെ കുറിച്ച് ശിവാനന്ദ് കനവി നടത്തിയ പഠനം സ്വതന്ത്ര വിവർത്തനം നൽകിയത് ശ്രീമതി പി എൽ. ലതിക. : AN ERA OF DARKNESS

 

രോ  യുവ ഇന്ത്യക്കാരനും ശശി  തരൂരിന്‍റെ ഈ പുസ്തകം വായിക്കണ മെന്ന് ഞാൻ ശുപാർശ ചെയ്യുന്നു . ഡൊണാള്‍ഡ് ട്രമ്പിൻറെ  കാലത്തും   ആഗോള ഗ്രാമത്തിന്‍റെ മാസ്മരിക സുഖാനുഭൂതിയിൽ മുഴുകുന്ന  നമ്മൾ  കൊളോണിയൽ ഭൂതകാലത്തെ കണ്ടറിയുന്നതിനു വേണ്ടി.”
1rediff :
(ജോർജ് അഞ്ചാമൻ ചക്രവർത്തിയും   മേരി ചക്രവർത്തിനിയും  -1911 , ദില്ലി കോറനേഷൻ  പാർക്  , Jewel in  the Crown ബഹുമതിക്ക് അർഹരായ ഏക ബ്രിട്ടീഷ് രാജാവും രാജ്ഞിയും )
ഓക്സ്ഫോർഡ് യൂനിയൻ ഡിബേറ്റിലെ   തന്‍റെ  വാക്ചാതുരികൊണ്ട് യൂ  ട്യൂബിലൂടെ ദശലക്ഷക്കണക്കിനു   ആളുകളെ ആവേശ  ഭരിതരാക്കിയ അതേ  ശൈലിയാണ് തരൂർ തന്‍റെ   “AN ERA of  DARKNESS എന്ന പുതിയ   പുസ്തകത്തിലും തുടരുന്നത് .കോളനിവാഴ്ച നല്ലതോ ചീത്തയോ എന്നതായിരുന്നു തർക്ക വിഷയം. ഏഷ്യയിലെയും  ആഫ്രിക്കയിലെയും ലാറ്റിൻ  അമേരിക്കയിലെയും  ഇരകളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു വിഷയം ചർച്ച ചെയ്യുന്നത് തന്നെ ക്രൂരവും കാലിക പ്രസക്തിയില്ലാത്തതും ആണ് .പക്ഷെ ഇംഗ്ലണ്ടിലെ പബ്ലിക് സ്കൂൾ ഡിബേറ്റിംഗ് ക്ലബ്ബുകളിൽ  എന്തും ചർച്ച ചെയ്യാം .ഇംഗ്ലീഷ് പാരമ്പര്യ മനുസരിച്ചു ഈ സ്‌കൂളുകൾ നിങ്ങളെ ഒരു വിഷയത്തെ കുറിച്ച്  സന്ദർഭാനുസരണം തിരിച്ചും  മറിച്ചും ചർച്ച ചെയ്യാൻ കഴിവുള്ളവരായ  നിയമജ്ഞരോ  പാർലമെൻറേറിയന്മാരോ  ആകുവാൻ   സജ്ജരാക്കും.
നമ്മുടെ നിയമസഭാംഗങ്ങളിൽ പലരും ഈ സ്കൂളുകളിൽ പരിശീലനം നേടിയവരാണ്. അവർ നമ്മുടെ കോടതികളിലും നിയമസഭയിലും ഭരണപക്ഷത്തോ  പ്രതിപക്ഷത്തോ തങ്ങൾ നിലകൊള്ളുന്നത് എന്നതനുസരിച്ച്  ഒരു വിഷയത്തിന് അനുകൂലമായോ പ്രതികൂലമായോ സമർത്ഥമായി വാദിക്കുകയും വിമർശിക്കുകയും ചെയ്യുന്നതു നമ്മൾ കാണാറുണ്ട് . .
ഏതായാലും കോളനി  വാഴ്ച ഇന്ത്യക്ക്  എല്ലാ തരത്തിലും അളവറ്റ  നാശനഷ്ടങ്ങൾ  വരുത്തിയെന്ന്  ശശി തരൂർ ആത്മാർത്ഥമായി സമർത്ഥിക്കുന്നു. അതിനു ഉപോൽ ബലകമായി നിരവധി വസ്തുതകൾ അദ്ദേഹം നിരത്തുന്നു. തിരഞ്ഞെടുത്ത ഉദ്ധരണികൾ   തന്നെ  മുന്നൂറോളം വരും.
ഓരോ പേജിലും വിഷയത്തോടുള്ള അദ്ദേഹത്തിന്‍റെ   സമീപനത്തിലെ തീവ്രത വ്യക്തമാണ് ഇംഗ്ലീഷ് ഭാഷ  ബലമായി അടിച്ചേൽപ്പിച്ച അധികാരത്തെ  നിശിതമായി വിമർശിക്കുമ്പോൾ പോലും    ആക്ഷേപസ്വരവും വ്യംഗ്യ  സൂചനകളും നിറഞ്ഞ  അദ്ദേഹത്തിന്‍റെ ഭാഷാ പ്രയോഗങ്ങൾ    വായനക്കാരനെ ശക്തമായി ഉലയ്ക്കുന്നു.
OXFORD യൂണിയൻ പ്രസംഗത്തിന്  ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ  നാനാ  തുറകളിലുമുള്ള ഇന്ത്യക്കാരുടെ,  അഭിനന്ദനങ്ങളോടപ്പം ചുരുക്കം ചിലരുടെ ദുർബല വിമർശനത്തിനും ശശിതരൂർ പാത്രീഭവിച്ചു.  അത്  ബ്രിട്ടീഷ് കോളനി വാഴ്ചയുടെ മാപ്പു സാക്ഷികളിൽ നിന്ന്  കൂടുതൽ രൂക്ഷവും നിന്ദ്യവുമായ  പ്രതികരണങ്ങൾ നേരിടാൻ അദ്ദേഹത്തെ  പ്രാപ്തനാക്കി .
2rediff
               (ഒരു  ബ്രിട്ടീഷ് സാഹേബ് തന്‍റെ ഇന്ത്യൻ സേവകരോടൊപ്പം)
അദ്ദേഹത്തിന്‍റെ  എല്ലാ വാദങ്ങളും ഉദ്ധരണികളും അത്തരമൊരു ആക്രമണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളവയാണെന്നു തോന്നും .ആ ശ്രമത്തിൽ  ഒരിലയും അദ്ദേഹം മറിച്ചു നോക്കാതിരിക്കുന്നില്ല ; ഊട്ടിയിലെയും ബംഗാളിലെയും ആസ്സാമിലെയും തേയില ഉൾപ്പെടെ 🙂
രണ്ട് നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്‍റെ  പാരിതോഷികങ്ങളെന്ന്  പൊതുവെ  എണ്ണപ്പെടുന്ന ഒരു കൂട്ടം ഘടകങ്ങളെ  അദ്ദേഹം തന്‍റെ  വാദത്തിന്‍റെ   വിഷയങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സൽഭരണം , ഇടപാടുകളിലെ ഇംഗ്ലീഷ് സത്യസന്ധത ,ഓസ്റ്റിനിയൻ നീതിന്യായ വ്യവസ്ഥ, റെയിൽവേ ,ഹിന്ദു സമൂഹത്തിന്‍റെ  നവീകരണം  ,ക്രിക്കറ്റ് , ചായ , എന്തിനു ഇംഗ്ലീഷ് ഭാഷ പോലും   ,,
വേണ്ടത്ര വസ്തുതകൾ നിര ത്തിക്കൊണ്ടും പാശ്ചാത്യരുടെ- പ്രത്യേകിച്ച് ബ്രിട്ടുഷുകാരുടെ- സാന്ദർഭികമായ   ചൊല്ലുകൾ  ഉദ്ധരിച്ചു കൊണ്ടും    അദ്ദേഹം അവ ഓരോന്നോരോന്നായി പിച്ചിച്ചീന്തുകയാണ്.
അദ്ദേഹം നൽകുന്ന ചില ഉൾക്കാഴ്ചകൾ കോളനി വാഴ്ചയെ കുറിച്ചുള്ള പഠനങ്ങൾക്ക്   വളരെ  പ്രധാനമാണ് .അധിനിവേശ ത്തിനു മുൻപ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രധാനമായും വാണിജ്യത്തിനു  മേലുള്ള നികുതിയെ  അടിസ്ഥാനപ്പെടുത്തിയതായിരുന്നു എന്നും  എന്നാൽ ബ്രിട്ടീഷുകാർ പ്രധാനമായും കച്ചവടക്കാരായതു കൊണ്ട് ഈ വ്യവസ്ഥക്കു കാതലായ മാറ്റം വരുത്തി,. കൃഷി, ഭൂമി എന്നിവയെ മുഖ്യ   ആദായസ്രോതസ്സുകളാക്കി  മാറ്റി എന്നും ഇത് കർഷകർക്ക് വലിയ  ദുരിതം വരുത്തി എന്നും അദ്ദേഹം നിരീക്ഷിക്കുന്നു . (  ജില്ലാതലത്തിലുള്ള അവരുടെ ഭരണ പ്രതിനിധിയെ കലക്ടർ   എന്നാണവർ നാമകരണം ചെയ്തത്   )
ഭൂരഹിത കർഷകർ എന്ന ഒരു വിഭാഗം  ഉണ്ടായതിനും, കൂടുതൽ ആളുകൾ ഉപജീവനത്തിന് കൃഷിയെ ആശ്രയിക്കാൻ തുടങ്ങിയതിനും കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് കോളനി വാഴ്ചക്കാ ലത്തു  പരമ്പരാഗത കൈത്തൊഴിലുകൾക്കും , ഉൽപ്പാദന പ്രക്രിയക്കും  നേരിട്ട നശീകരണവും , തുടരെത്തുടരെ ഉണ്ടാക്കിയ കൃത്രിമ ക്ഷാമവും ആണ് .
3rediff
(1857 ലെ ലഹളയ്ക്ക് ശേഷം രണ്ട് ഇന്ത്യൻ വിപ്ലവകാരികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി .ഫോട്ടോഗ്രാഫ് : FELICE BEATO, 1858 )
അഴിമതിയും അതിന്‍റെ  ഉറവിടവും  പരിഹാരവും  ചൂടുള്ള ചർച്ചയാവുന്ന ഈ കാലത്തു അവയുടെ വേരുകൾ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും അതിന്‍റെ  ഉദ്യോഗസ്ഥരുടെയും  പ്രവർത്തനശൈലിയിൽ   ആഴ്ന്നിരിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തുന്നു
സ്കോട് ലാൻഡിനും ഇംഗ്ലണ്ടിനും ഇടയിൽ ചരിത്രപരമായ രൂക്ഷ വൈരം നിലനിന്നിരുന്നു   എങ്കിലും , ഇന്ത്യയിൽ സ്കോട്ടുകൾക്കു ഉയർന്ന പദവികൾ വാഗ്ദാനം ചെയ്ത് സ്കോട് ലാൻഡിനെ   ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്കു  ചേർക്കുന്നതിന് ഉടമ്പടി  ഉണ്ടാക്കി  (1707 ൽ എങ്ങനെയോ ഒപ്പിച്ചെടുത്ത  ഒരു പാർലമെന്‍ററി വോട്ടെടുപ്പിലൂടെ ആണ് ഇതിന്‍റെ  തുടക്കം ) ഇത് ഇന്ത്യൻ സർക്കാരിലും സൈന്യത്തിലും സ്കോട്ടുകളുടെ വിപുലമായ സാന്നിധ്യത്തിന് ഇടവരുത്തി . .ഒരു പക്ഷെ ഇന്ത്യയിൽ നിന്നുള്ള ആദായത്തിന്‍റെ  ഒരു ഭാഗം അങ്ങനെ സ്കോട് ലാൻഡിലെ കുടുംബങ്ങളിലേക്ക്   മാറി ഒഴുകിയത് അവിടങ്ങളിൽ     അസംതൃപ്തിക്കും  വിഘടന വാദനത്തിനും ആക്കം കൂട്ടി എന്നും അദ്ദേഹം സംശയിക്കുന്നു.
നിലവിലുള്ള സുദൃഢമായ ഭരണഘടനയെ അട്ടിമറിച്ച് ജീർണ്ണ പ്രഭുത്വത്തിന്‍റെ  ബിംബങ്ങളായ റായ് ബഹദൂർമാരേയും ദിവാൻ ബഹാദൂർമാരേയും അതിലും ഭർത്സനീയരും  ദുർവൃത്തരും ആയ നാട്ടു  രാജാക്കന്മാരെയും വാഴിച്ചതിനെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ   അഭിപ്രായങ്ങൾ  ആഴത്തിലുള്ള  ഉൾക്കാഴ്ച പ്രകടിപ്പിക്കുന്നു ..
ഇന്ത്യൻ റയിൽവേയുടെ  ധനകാര്യത്തെ കുറിച്ച് അദ്ദേഹം വിശദമായി പഠിക്കുന്നുണ്ട്. ഇംഗ്ലീഷ് നിക്ഷേപകർക്ക് നിശ്ചിത വരുമാനം  വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതും  നിർമ്മാണഘട്ടത്തിലും പിന്നീടും റെയിൽവേ  വ്യാപകമായ വിഭവക്കൊള്ളക്കായി ഉപയോഗിക്കപ്പെട്ടതും, അത്  വർധിച്ച ദേശീയകടത്തിലേക്കു രാജ്യത്തെ നയിച്ചതും   അദ്ദേഹം പരാമർശിക്കുന്നുണ്ട്. പരിതാപകരമായ സാഹചര്യങ്ങളിൽ    യാത്ര ചെയ്ത   മൂന്നാം ക്ലാസ് യാത്രക്കാരുടെ  ചെലവിൽ   ഒന്നാം  ക്ലാസ് യാത്രക്കാരുടെ നിരക്കുകൾ ലഘൂകരിക്കുന്നതായിരുന്നു റയിൽവെയുടെ ധനവിനിയോഗരീതിയെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടുന്നു..
1857 നു ശേഷം നടന്ന കോളനിവൽക്കരണത്തിന്‍റെ  ഭാഗമായി  ബ്രിട്ടീഷുകാർ അവലംബിച്ച  ഭിന്നിപ്പിച്ചു ഭരിക്കൽ  തന്ത്രവും  വാറൻ ഹേസ്റ്റിംഗ്സിന്‍റെ കീഴിൽ GENTOO CODE വഴി  ജാതി വിവേചനത്തെ പുനഃസ്ഥാപിച്ചതും അദ്ദേഹം ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട്   ആധുനികകാലത്തു  നടക്കുന്ന ജാതി- വർഗ്ഗീയ ചർച്ചകളിൽ അതിപ്രാധാന്യമുള്ള ഈ വിഷയങ്ങൾ വിസ്മരിക്കപ്പെടുന്നു.
4rediff.

( ഈസ്റ്റ്  ഇന്ത്യ  ഹൗസ്, ലീഡൻഹാൾ സ്ട്രീറ്റ്, ലണ്ടൻ ,തോമസ് ഹോസ്‌മർ ഷെപ്പേർഡ് വരച്ചത് .1817 )

ആസ്വാദ്യകരമായ വായന….ആത്മാർത്ഥമായി എഴുതപ്പെട്ടത്… ഒഴുക്കുള്ള ശൈലി , അവലംബങ്ങൾ  അനുബന്ധങ്ങൾ എന്നിവയാൽ  സമൃദ്ധം.  ദുർല്ലഭമെങ്കിലും ചില ന്യുനതകളും കടന്നു കൂടിയിട്ടുണ്ട്.   മാർക്സ് ഇന്ത്യയിലെ  ബ്രിട്ടീഷ് വാഴ്ചയെ അംഗീകരി ച്ചിരുന്നു എന്ന് സമർത്ഥിക്കുവാൻ വേണ്ടി മാർക്സിനെ സന്ദർഭത്തിൽ നിന്ന് അടർത്തി ഉദ്ധരിക്കുന്നത് ഒരു ഉദാഹരണം. ബ്രിട്ടീഷ് രാജിന് കീഴിൽ നടന്ന  വംശീയ കൂട്ടക്കൊലകളെ  സ്റ്റാലിന് കീഴിൽ നടന്നതായി ആരോപിക്കപ്പെടുന്ന, തെളിയിക്കപ്പെടാത്ത  മരണങ്ങളുമായി  താരതമ്യപ്പെടുത്തുന്നതാണ് മറ്റൊന്ന്.
 അത് കേരളത്തിൽ തന്‍റെ ലോകസഭാ   മണ്ഡലത്തിലെ രാഷ്ട്രീയ വൈരികളായ ഇടതന്മാർ ക്കെതിരെ അദ്ദേഹം നടത്തുന്ന  ഒരാക്രമണമായി  കരുതാവുന്നതേയുള്ളൂ.
അന്ധകാരത്തിന്‍റെ  യുഗം എന്ന ഈ ഗ്രന്ഥത്തിൽ   ഇന്ത്യയുടെ കൊളോണിയൽ കാലഘട്ട ത്തിലെ പല നാഴികക്കല്ലുകളും അവഗണിക്കപ്പെട്ടിട്ടുണ്ട് .  ഗദ്ദർ വിപ്ലവകാരികൾ , ഭഗത് സിംഗും സഖാക്കളും,  പത്തൊമ്പതാം നൂറ്റാണ്ടിലെ  ഏറ്റവും രൂക്ഷമായതെന്നു   വിശേഷിപ്പിക്കപ്പെട്ട 1857 ലെ   കലാപം, അത് അടിച്ചമർത്തിയതിലെ   ബ്രിട്ടീഷുകാരുടെ കാപട്യവും  നിഷ്ഠുരതയും  .
എല്ലാ ഇന്ത്യൻ യുവാക്കളും   ഈ പുസ്തകം വായിക്കണമെന്ന് ഞാൻ  ശുപാർശ ചെയ്യുന്നു.
An Era of Darkness: The British Empire in India , by Shashi Tharoor , Aleph Book company 2016.
Comments
Print Friendly, PDF & Email

You may also like