പൂമുഖം LITERATUREലേഖനം ലോ അക്കാദമി മാനേജ്മെന്റിന് കുടപിടിക്കുന്ന കേരള സർവകലാശാല

ലോ അക്കാദമി മാനേജ്മെന്റിന് കുടപിടിക്കുന്ന കേരള സർവകലാശാല

ിദ്യാർത്ഥികളുടെ പരാതികളെല്ലാം ശരിയാണ് പക്ഷേ ഒന്നും ചെയ്യാൻ സർവകലാശാലക്ക് അധികാരം ഇല്ലെന്ന്.ലക്ഷ്മി നായർക്ക് പ്രിൻസിപ്പാൽ ആയിരിക്കാൻ സർവകലാശാല കൊടുത്ത അനുമതി പിൻവലിക്കാൻ ഒരു നോട്ടീസ് അയക്കാമല്ലോ എന്ന് പറയുമ്പോൾ അഫിലിയേഷൻ രേഖകൾ കാണാനില്ലെന്ന മറുപടി.എന്നാൽ അതിനെ കുറിച്ച് ഒരു വിജിലൻസ് അന്വേഷണം ആവാമല്ലോ എന്ന് ചോദിക്കമ്പോൾ പറ്റില്ലെന്ന മറുപടി.
ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തി നിന്നും നീക്കാൻ സർക്കാറിനോട് ശുപാർശ ചെയ്യണമെന്ന പ്രമേയം വരുമ്പോൾ അത് വോട്ടിനിട്ട് തള്ളുന്നു. ഇത്ര വ്യാപകമായ പരാതികൾ ഉയർന്നു സ്ഥാപനത്തിന്റെ അഫിലിയേഷൻ റദ്ദ് ചെയ്യണം എന്നാവശ്യപ്പെടുമ്പോൾ അത് വോട്ടിനിട്ട് തള്ളുന്നു. പറയുന്ന കാരണം വിദ്യാർത്ഥികൾ വഴിയാധാരമാവുമെന്ന് .ഇതേ സിൻഡിക്കേറ്റല്ലേ പരീക്ഷ ക്രമക്കേടിന്റെ പേരിൽ പാറശാലയിലെ CSI യുടെ കീഴിലുള്ള സ്വാശ്രയ നിയമ കലാലയത്തിന്റെ അഫിലിയേഷൻ റദ്ദ് ചെയ്യുമെന്ന് കാണിച്ച് നോട്ടീസ് അയച്ചത് എന്ന് ചോദിക്കുമ്പോൾ മറുപടിഇല്ല.
വിദ്യാഭ്യാസ ആവശ്യത്തിനായി പൊതു ട്രസ്റ്റിന് അനുവദിച്ച ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയും പൊതു ട്രസ്റ്റ് സ്വകാര്യ ട്രസ്റ്റ് ആക്കുകയും ചെയ്ത സാഹചര്യത്തിൽ ലോ അക്കാദമി സർക്കാർ ഏറ്റെടുക്കണമെന്ന് പറയുമ്പോൾ അതും സാദ്ധ്യമല്ലെന്ന് സർവകലാശാല . ലോഅക്കാദമി മനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാടല്ലേ കേരള സർവകലാശാല സ്വീകരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ പറയുന്നത് സമരം ചെയ്യുന്ന വിദ്യാർത്ഥികളാണ് കുറ്റക്കാരെന്ന് .
വിദ്യാർത്ഥികളുടെ സമരം ന്യായമാണെന്ന് വിളിച്ചു പറഞ്ഞ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരുമ്പോൾ അതിവിപ്ലവകാരികൾക്ക് തീരെ രസിക്കുന്നില്ല. പിന്നെയവരുടെ ജോലി പറയുന്നവരുടെ അളവെടുപ്പാണ്. വണ്ണവും തൂക്കവും നോക്കി ഒരു അട്ടഹാസമാണ്… യുറീക്ക … യുറീക്ക …എന്ന് പബ്ലിസിറ്റി ….. ആളെണ്ണത്തിലെ കുറവ്…. മുതലെടുപ്പ് അങ്ങനെ കുറെ ജല്പനങ്ങൾ .പറയുന്നവരുടെ എണ്ണം ഇന്ത്യയിൽ ആകെ മൊത്തം ടോട്ടൽ എത്രയാണെന്ന് ചോദിച്ചാൽ പഴയ പൊട്ടക്കിണറ്റിലെ തവളയുടെ മറുപടിയും.ഹാ കഷ്ടം എന്നെല്ലാതെ എന്ത് പറയാൻ !
Comments
Print Friendly, PDF & Email

You may also like