കവിത

നിശബ്ദത  ിശബ്ദതക്കേ ശരിക്കും ഒച്ച വയ്ക്കാനറിയൂ ശബ്ദങ്ങള്‍ക്ക് ക്രമേണ നിശബ്ദമാകാനേ അറിയൂ. പ്രപഞ്ചത്തിലേക്കു് നോക്കിയാലറിയാം നിശബ്ദത എങ്ങനെയാണ് ഒച്ച വക്കുന്നതെന്ന്... ഒച്ച നിശബ്ദതയുടെ സംസാര ഭാഷയാണ്. കുറച്ചൊന്നു മാറി- നിന്നു നോക്കിയാല്‍ വലിയ വലിയ കോലാഹലങ്ങളും നിശബ്ദതയാണ്. ശബ്ദത്തെ തൊടുവാനായ് നാവുകള്‍ പൊങ്ങുന്നതും വളയുന്നതും കാണാം കൈകള്‍ ഉയരുന്നതും താഴുന്നതും രക്തം ചിന്തുന്നതും കാണാം. ഒന്നിനുമൊരു സാക്ഷ്യവും ഇല്ലെന്നു തോന്നും ഒന്നിനുമൊരു ശബ്ദമൊ അര്‍ത്ഥമൊ ഇല്ലെന്നു തോന്നും...​
Print Friendly, PDF & Email