OPINION

മണല്‍ക്കടത്ത് വാഹനം പിടികൂടിയ വില്ലേജ് ഓഫീസറെ ബന്ദിയാക്കി വാഹനം മോചിപ്പിച്ചു


വില്ലേജ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
village offices
രു ഉത്തരേന്ത്യന്‍ സംസ്ഥാനത്തിളല്ല. ഈ കൊച്ചു കേരളത്തിലെ എന്‍റെ സ്വന്തം ഓഫീസിലാണ് ഞാന്‍ മൂന്നു മണിക്കൂര്‍ ബന്ദിയാക്കപ്പെട്ടത്‌. അനധികൃതമായി മണല്‍ കടത്തിയ വാഹനം പിടികൂടിയതാണ് കുറ്റം. ബലാല്‍ക്കാരമായി അക്രമകാരികള്‍ ഓഫീസില്‍ നിന്നും ഞാന്‍ പിടികൂടിയ രണ്ട് വാഹനങ്ങളുടെ താക്കോല്‍ മേശ വലിപ്പില്‍ നിന്നും പിടിച്ചെടുത്ത് രണ്ട് വണ്ടികളും മോചിപ്പിച്ചു. നാല്‍പ്പതോളം ആളുകള്‍… മൂന്നര മണിക്കൂര്‍ തടഞ്ഞു വെച്ചുള്ള അസഭ്യം പറച്ചിലും വധ ഭീഷണിയും. എനിക്ക് എന്നോട് ആത്മനിന്ദ തോന്നിയ രണ്ട് ദിവസങ്ങള്‍.”തനിക്ക് ഇതിന്‍റെ ആവശ്യമുണ്ടോ?” എന്ന് ഒരു മേലുദ്യോഗസ്ഥനും ചോദിച്ചു. കൂട്ടത്തില്‍ അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞു.”താന്‍ ഒരു നിരന്തര പ്രശ്നക്കാരനാണ്.”

ഒരു സര്‍ക്കാര്‍ ജീവനക്കാരനെ വിജിലന്‍സ് പിടിക്കുമ്പോള്‍ പൊതുജനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. പക്ഷെ ഒന്നോര്‍ക്കണം, പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാത്തവനെ അവര്‍ ഭീഷണികൊണ്ട് കീഴടക്കും.
\

 

ആരൊക്കെയോ വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞവരാരും എന്നെ സഹായിച്ചില്ല.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അക്രമകാരികള്‍ക്കെതിരായി നല്‍കിയ പരാതി നാളെ പിന്‍വലിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഏറ്റവും ആത്മനിന്ദയോടെ എനിക്കത് ചെയ്യേണ്ടി വന്നേക്കും. സ്ഥലം മാറ്റത്തിനുള്ള അപേക്ഷയും കൊടുത്തു. ഇനി ഇവിടെ ജോലി ചെയ്യുന്നതില്‍ എന്തര്‍ത്ഥം? ഈ പരാജയം എന്‍റെ അവസാനംകൂടിയാണ്. അനധികൃത മണല്‍ കടത്ത് തടഞ്ഞ നട്ടെല്ലുള്ള ഒരുവന്‍റെ കാല് വെട്ടിയ മണല്‍ മാഫിയയുമായിട്ടാണ് ഞാന്‍ ഏറ്റുമുട്ടിയതും തോറ്റതും. എന്തെങ്കിലുമൊക്കെ ചെയ്യുവാന്‍ കഴിയും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു നട്ടെല്ലുള്ള ഒരുവന്‍ എന്‍റെ ഒപ്പം ഉണ്ടായിരുന്നെങ്കില്‍. ഇപ്പോഴും ഞാന്‍ പറയുന്നു. ഇനിയും ഞാന്‍ തുടരുമായിരുന്നു. ഇത്രയും ഞാന്‍ കുത്തിക്കുറിച്ചത്‌ ഗതികേടുകൊണ്ടാണ്. എന്‍റെ ചെയ്തികളില്‍ ഒരു ശരിമയുണ്ടായിരുന്നു. അത് ദാരുണമായി കൊല്ലപ്പെട്ടു.ഒപ്പം ജീവിച്ചിരിക്കുന്ന ഈ ഞാനും. പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. എങ്കിലും ഖേദമില്ല.

1

എനിക്ക് പ്രതീക്ഷയുണ്ട്. ഈ കണ്ണൂരില്‍ നിന്നും തിരുവനന്തപുരം ചെന്നിട്ടാണെങ്കിലും ആദരണീയനായ റവന്യൂ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് വിഷയം ബോധിപ്പിക്കും. ഒരു വില്ലേജ് ഒഫീസറായിട്ടല്ല, കാലറ്റു പോയ ആ ഒരുവന്‍റെ ആവേശത്തോടെ തന്നെ. എനിക്കുണ്ടായ അപമാനം എന്‍റെ നീതി ബോധത്തിന്‍റെ അവസാനമല്ല. എനിക്കുറപ്പാണ് എന്നെ സഹായിക്കുവാന്‍ ആരെങ്കിലും ഉണ്ടാവും.

ഇത്രയും എഴുതിയതിന്‍റെ കാരണം ജിഷയെപ്പോലെ അജ്ഞാതനായ ഒരുവനാല്‍ കൊല്ലപ്പെടുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്കതില്‍ ഭയവുമില്ല. നിശ്ചയമായും മയ്യില്‍ പോലീസ്സ്റ്റേഷനില്‍ കയരളം വില്ലേജ് ഒഫീസ്സര്‍ എന്ന നിലയില്‍ ഞാന്‍ ഫയല്‍ ചെയ്ത പെറ്റീഷനില്‍ അവരുടെ പേരു വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്.


 

Comments
Print Friendly, PDF & Email

കവിതയുടെ കാർണിവൽ

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.