പൂമുഖം OPINION ഈ തീത്തുമ്പി പറക്കുന്നത് ഫെമിനിസത്തിലേക്കല്ല

ഈ തീത്തുമ്പി പറക്കുന്നത് ഫെമിനിസത്തിലേക്കല്ല

സമകാലികമലയാളം വാരികയിൽ പൊരിവെയിലത്തൊരു തീത്തുമ്പി എന്ന തലക്കെട്ടിൽ സരിതാ നായരെ കഴിഞ്ഞ നൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റും സരിതയുടെ പോരാട്ടങ്ങളെ ഏറ്റവും വലിയ സ്ത്രീമുന്നേറ്റവുമായി ചിത്രീകരിച്ച് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി എഴുതിയ ലേഖനത്തിനൊരു വിയോജനക്കുറിപ്പ്.


 

വ്യാജ കമ്പനി സ്ഥാപിച്ചു പൌരന്മാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തട്ടിപ്പാണെ ന്ന ഉത്തമ ബോധ്യത്തോടെ പണം ശേഖരിച്ചു കബളിപ്പിച്ചു എന്നതാണ് സരിതയുടെ പേരിലുള്ള കുറ്റം. അങ്ങനെയുള്ള ഒരു വ്യക്തി സംരംഭക എന്ന വിശേഷണത്തിന് അർഹയല്ല . ഇവിടെ തട്ടിപ്പ് എന്ന് തീർപ്പ് കല്പ്പിക്കുവാൻ ഉള്ള കാരണങ്ങൾ

1. കൊലപാതക ത്തിൽ പ്രതിയാണെന്ന് തനിക്കു അറിയാവുന്ന ഒരാളെ കമ്പനിയിൽ പങ്കാളിയാക്കി.
2. ഒരു പ്രൊജക്റ്റ്‌ പോലും സ്ഥാപിച്ചു നല്കിയില്ല.
3 പലരിൽ നിന്നും അഡ്വാൻസ്‌ പിരിക്കുന്നതിന് മുൻപ് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയതായി അറിവില്ല
4 പണം മുടക്കിയവരോട് നിഷേധാത്മകമായി പ്രതികരിച്ചു .
പറഞ്ഞു വന്നത് സരിത തുടക്കം മുതൽ ഒരു ഫ്രോഡ് ആണ് . അവരെ ഭാവിയുള്ള ഒരു വ്യവസായ വാഗ്ദാനമായി അടയാളപ്പെടുത്തി യിടത്തു തന്നെ ശാരദക്കുട്ടിക്കു പിഴച്ചു .

സരിത അഴിമതി തുറന്നു കാണിക്കാനോ ചോദ്യം ചെയ്യുവാനോ തൽസമയത്ത് മുതിർന്നിട്ടില്ല . ആ വഴിയിൽ തന്റെ ശരീരവും ലൈംഗികതയും കൂടി ചേർത്ത് കൂടുതൽ ദുഷിപ്പിച്ചു എന്നേയുള്ളു..അപ്പോൾ അവരെ അഴിമതിക്കെതിരെയുള്ള പടയാളിയായി ചിത്രീകരിക്കുന്നത് എങ്ങനെ ശരിയാവും?

അവരുടെ വീഡിയോകൾ അവരിൽ നിന്ന് തന്നെ പുറപ്പെട്ട്‌ ആയുധമായി ലീക്ക് ചെയ്യപ്പെടു കയാണ് ഉണ്ടായതെന്ന് വേണം അനുമാനിക്കാൻ . പിന്നീട് ആവശ്യം വന്നപ്പോഴൊക്കെ അവർ കൂടുതൽ ക്ലിപ്പുകൾ പുറത്തു വിട്ടു എന്നത് ശ്രദ്ധിക്കണം . ഒരു പെൺകിടാവ്‌ കാമുകനെ വിശ്വസിച്ചു രഹസ്യ സമാഗമം നടത്തുന്നതല്ല ഇവിടെ സന്ദർഭം . ചില targets മുന്നോട്ടുവെച്ചു വില പേശി പിന്നീട് ഉപയോഗിക്കുവാൻ വേണ്ടി റെക്കോർഡ്‌ ചെയ്തു നടത്തിയ ഇടപാടുകൾ ആയിരുന്നു അവ . എല്ലാവരും മുതിർന്ന ഉത്തരവാദികളായ വ്യക്തികൾ , സ്ഥാനീയർ. അത്തരം വീഡിയോ യുടെ പേരിൽ അവർ പതറിയില്ല എന്നത് ധീരതയായി കാണുന്നതിൽ അപാകതയുണ്ട്

സ്ത്രീ സംരംഭകയായാലും വ്യവഹാരിയായാലും അവളുടെ ശരീരവും ലൈംഗികതയും കൂടി മൂലധനമായി നിക്ഷേപിക്കണം എന്ന അപകടകരമായ സന്ദേശം പരത്തുന്ന സരിതയുടെ കേസ് ഡയറി സ്ത്രീകൾനിയമത്തിന്റെ വഴിക്ക് വിടണം

കേരളം സരിതയെ വേട്ടയാടി?വിഷായാതുരമായ മലയാളി പുരുഷ പ്രേക്ഷകർ എപ്പോഴാണ് പെണ്ണ് കേസ് കണ്ടും വായിച്ചും അർമ്മാദി ക്കാതിരുന്നിട്ടുള്ളത്?സരിത അതിനു അനുയോജ്യമായ വിധത്തിൽ സ്വയം ഒരു കെ ട്ട് കാഴ്ചയായി സഹകരിച്ചു . . നിർലജ്ജത എന്നാണു തോന്നിയത് . കോടതി സൌന്ദര്യ രഹസ്യം മാത്രമേ ചോദിച്ചുള്ളൂ. വരുമാന സ്രോതസ്സ് ചോദിച്ചിരുന്നെങ്കിൽ!

പുതു സംരംഭകർക്ക് നേരിടേണ്ടി വരുന്ന അധികാര പീഡനങ്ങൾ സ്ത്രീകൾക്കുമാത്രമല്ല ബാധകമാവുന്നത്‌ . നമ്മുടെ നിക്ഷേപ സൗഹൃദം ഒരു സ്റ്റിംഗ് ഓ പ്പറേ ഷന് വിഷയമാക്കാവുന്നതാണ്‌ .

മറ്റു ആരോപിതർ ശിക്ഷിക്കപ്പെടണം എന്നത് ന്യായം . പക്ഷെ സരിതയ്ക്ക് പ്രത്യേക നീതിക്ക് അർഹതകാണുന്നില്ല . സ്ത്രീകൾ അതിനു വേണ്ടി പക്ഷം പിടിക്കരുത് . സ്ത്രീ സംരംഭകയായാലും വ്യവഹാരിയായാലും അവളുടെ ശരീരവും ലൈംഗികതയും കൂടി മൂലധനമായി നിക്ഷേപിക്കണം എന്ന അപകടകരമായ സന്ദേശം പരത്തുന്ന സരിതയുടെ കേസ് ഡയറി സ്ത്രീകൾനിയമത്തിന്റെ വഴിക്ക് വിടണം . കാലം മാറിയിരിക്കുന്നു . പൊതു ജീവിതത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീ സ്വന്തം യോഗ്യത കൊണ്ടും അധ്വാനം കൊണ്ടും മുന്നേറിക്കൊണ്ടിരിക്കുന്ന കാലത്ത് സരിത പ്രതിലോമത യെ പുനസ്ഥാപിക്കുന്നു . സ്ത്രീ പ്രതിരോധത്തെ വികലമായ ഇരവാദം കൊണ്ട് ദുര്ബ്ബലപ്പെടുത്താൻ പുരുഷാധിപത്യ ശക്തികൾക്കു വഴി തുറന്നു കൊടുക്കുന്നു .അവരുടെ പ്രവൃത്തിയിൽ വിമോചനമില്ല .ആത്യന്തികമായി സ്ത്രീ, വസ്ത്രമഴിക്കാൻ തയ്യാറായ ഉടൽ മാത്രമാണെന്ന പ്രഖ്യാപനമാണുള്ളത് .ഈ തിരഞ്ഞെടുപ്പുകാലത്ത്‌ അഴിമതിക്കെതിരെ സ്ത്രീകൾ അണി ചേരണം എന്നതിനോട് യോജിക്കുന്നു , പക്ഷെ അതിനു സരിതയാവരുത് നമ്മുടെ കൊടിയടയാളം..

നിരവധി ആരാധകരുള്ള എഴുത്തുകാരിയാണ് ശാരദക്കുട്ടി . ഞാനും അതിലൊരാൾ . യുവതലമുറയുടെ പ്രിയപ്പെട്ട അധ്യാപികയിൽ നിന്ന് ഇത്രമേൽ തെറ്റിദ്ധാരാണാജനകമായ ഒരു അഭിപ്രായ പ്രകടനം വന്നപ്പോൾ വിയോജിപ്പ് പ്രകടിപ്പിക്കണം എന്ന പ്രേരണ ഉണ്ടായി.

Comments
Print Friendly, PDF & Email

You may also like