കവിത കോളം / 40+

40+beach-84565_960_720
220px-Kuzhoor_wilson
കുഴൂർ വിൽ‌സൺ

യുവകവിയും ബ്ലോഗ്ഗറും ആണ്.  ആനുകാലികങ്ങളിലും ഓൺ‌ലൈൻ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമുള്‍പ്പെടെ ആറ് കവിതാ സമാഹാരങ്ങളും, കുറിപ്പുകളുടെ ഒരു സമാഹാരവും ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്
എണ്‍പതാം വയസ്സില്‍
ഡിവോഴ്സ് നടത്തണമെന്നാവശ്യപ്പെട്ട
ഒരമ്മയെ എനിക്കറിയാം.
16 വര്‍ഷത്തിന് ശേഷം
ഡിവോഴ്സ് നോട്ടീസ്
കാത്തിരിക്കുകയാണ് ഇതെഴുതുന്ന ആള്‍.
കുറ്റങ്ങള്‍ ഇല്ലെന്നല്ല.
എന്തൊക്കെ കുറ്റങ്ങളാണ്
ആരോപിക്കപ്പെടുന്നത്
എന്നറിയാന്‍ കൗതുകം.

കൂട്ടുകാരന് വന്ന
ഡിവോഴ്സ് നോട്ടീസ്
സങ്കടപ്പെടുത്തിയിരുന്നു.
മകളെ ഉപദ്രവിക്കുന്നു
എന്നായിരുന്നു അതിലെ
വക്കീലിന്റെ മുന.
യുദ്ധം തുടങ്ങേണ്ടത്
കല്ല്യാണമണ്ഡപത്തിലല്ല
എന്ന് തോന്നുന്നു.

യുദ്ധം ഇഷ്ടമുള്ളവര്‍ക്ക്
അത് ഹോബിയായവര്‍ക്ക്
അത് തുടരാവുന്നതാണ്.

ഞാന്‍
കടലില്‍
ഒറ്റയ്ക്ക് കുളിയ്ക്കാന്‍
പോവുന്നു.

ലോകത്തിന് ഒരുമ്മ.


Comments
Print Friendly, PDF & Email