പൂമുഖം POLITICS വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ തൂണുകളല്ല; വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ സേവകരാണ്

വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ തൂണുകളല്ല; വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ സേവകരാണ്

വര്‍ഗ്ഗ–സങ്കലനരംഗത്തെ ഹിന്ദു പരീക്ഷണങ്ങള്‍

നമ്മുടെ പൂര്‍വ്വികര്‍ വിഡ്ഢികളായിരുന്നില്ല. സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവുള്ളവരായിരുന്നു അവര്‍. നമുക്കൊരു കാര്യം മാത്രമെടുക്കാം. വര്‍ഗ്ഗസങ്കലന പരീക്ഷണങ്ങള്‍ ഇന്ന് മൃഗങ്ങളില്‍ മാത്രമാണ് നടക്കുന്നത്. അത്തരം പരീക്ഷണങ്ങള്‍ മനുഷ്യരില്‍ നടത്താനുള്ള ധൈര്യം ഇന്ന്‍ ആധുനിക ശാസ്ത്രജ്ഞര്‍  എന്ന് വിശേഷിപ്പിക്കപ്പെടുന്നവരില്‍ പോലുമില്ല. മനുഷ്യനില്‍ ഇന്ന് വര്‍ഗ്ഗ സങ്കലനം നടക്കുന്നതിന്റെ് കാരണം ശാസ്ത്ര പരീക്ഷണങ്ങളല്ല. പകരം വിഷയാസക്തമായ  കാമമാണ്‌. നമുക്കിപ്പോള്‍ നമ്മുടെ പൂര്‍വ്വികര്‍ ഈ മേഖലയില്‍ നടത്തിയ പരീക്ഷണങ്ങള്‍ എന്താണ് എന്ന് നോക്കാം.

മനുഷ്യവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി ഉത്തരേന്ത്യയില്‍ നിന്നുള്ള ബ്രാഹ്മണന്മാര്‍ കേരളത്തില്‍ താമസമാക്കുകയും, കുടുംബത്തിലെ മൂത്ത മകന്‍ വൈശ്യ, ശൂദ്ര, ക്ഷത്രിയ സമൂഹത്തില്‍ നിന്ന് മാത്രമേ വിവാഹം ചെയ്യാവൂ എന്ന നിയമം നടപ്പാക്കുകയും ചെയ്തു. വിവാഹിതയായ ഏതു സ്ത്രീയുടെയും ആദ്യത്തെ കുട്ടി ഒരു നമ്പൂതിരിയുടെതായിരിക്കണം. അതിനു ശേഷം മാത്രമേ അവര്‍ സ്വന്തം ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭം ധരിക്കാവൂ എന്നതാണ് മറ്റൊരു സാഹസികമായ നിയമം. ഇന്ന് ഈ പരീക്ഷണം അനാശാസ്യം എന്ന് വിളിക്കപ്പെടാമെങ്കിലും അതല്ല സത്യം. മാത്രവുമല്ല അത് ആദ്യത്തെ കുട്ടിയില്‍ മാത്രം പരിമിതവുമായിരുന്നു.

വര്‍ണ്ണാപശ്രമ  ധര്‍മ്മങ്ങളുടെ യുക്തിയുക്തത

തികച്ചും ധീരന്മാരായിരുന്ന നമ്മുടെ പ്രപിതാമഹര്‍ മനുഷ്യപ്രകൃതിയുടെ എല്ലാവശങ്ങളെയും കുറിച്ച് പഠിച്ചിരുന്നു. ഈ പഠനങ്ങള്‍ വഴി അവര്‍ മനസ്സിലാക്കിയത് കൈവശപ്പെടുത്താനുള്ള  മനുഷ്യചോദനകള്‍ നിയന്ത്രിക്കുക വഴി മാത്രമേ സന്തോഷത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളൂ എന്നതായിരുന്നു. വ്യക്തിപരമായി ഒന്നും തന്നെ കൈവശമില്ലാത്ത സംവിധാനങ്ങള്‍ സൃഷ്ടിക്കാനുള്ള ആലോചനകള്‍  ഇന്നും നടക്കുന്നുണ്ട്. പക്ഷെ നമ്മുടെ പൂര്‍വ്വികരുടെ ശ്രമങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അവര്‍ കൈവശപ്പെടുത്താനുള്ള  ആഗ്രഹങ്ങള്‍ക്ക് എതിരെ ഉത്ഘോഷിച്ചു. അതായത് കേവലം കൈവശപ്പെടുത്തലിന് എതിരെയല്ല അവര്‍ നിലകൊണ്ടത്, മറിച്ച് അധീശത്വത്തിനെതിരെ (Possessiveness) ആയിരുന്നു. ഭഗവദ്ഗീത ഈ പ്രവണതയെ അപരിഗ്രഹ എന്ന വാക്കുകൊണ്ടാണ്‌ വിശേഷിപ്പിച്ചത്‌. അതിനര്‍ത്ഥം എന്റെ എല്ലാ സമ്പത്തും ദൈവത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാകുന്നു, സമ്പത്ത് ഒരു സാമൂഹ്യ ധനമെന്ന നിലയില്‍ ഈശ്വരപാദങ്ങളില്‍  സമര്‍പ്പിക്കപ്പെടുമ്പോള്‍ മാത്രമേ അതിനു സന്തോഷം പ്രദാനം ചെയ്യാന്‍  കഴിയുകയുള്ളൂ എന്നാണ്. കൈവശമുള്ളതെല്ലാം ഈ തരത്തില്‍ സമര്‍പ്പിക്കാനുള്ള സന്നദ്ധതയും തയ്യാറെടുപ്പും, പദ്ധതിയും നമുക്ക് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്‌. എന്റേത് എന്ന വികാരത്തെ നാം കീഴടക്കേണ്ടിയിരിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍  നമുക്ക് നല്‍കുന്ന സന്ദേശം എന്തെന്നാല്‍ നാം ഉത്സാഹികളായി ജോലി ചെയ്യേണ്ടിയിരിക്കുന്നു. പക്ഷെ നമ്മുടെ സമ്പാദ്യം നമ്മുടെ സുഖഭോഗങ്ങള്‍ക്കും, ക്ഷേമത്തിനും മാത്രമായി ഉപയോഗിക്കാതെ സമൂഹത്തിന്റെ ഉന്നമനത്തിനായി കൂടി ഉപയോഗിക്കേണ്ടിയിരിക്കുന്നു.

ഒരുപക്ഷെ ഈ വാക്കുകള്‍ ഒക്കെയും ഭോഷ്കായി കണക്കാക്കപ്പെട്ടെക്കാം. ഈ ആശയത്തിന് ഏതെങ്കിലും പ്രായോഗികമായ രൂപമുണ്ടോ? സാമ്പത്തിക സമത്വത്തിന്റെ വിശ്വാസികള്‍ എല്ലാം അവരുടെ ആശയങ്ങള്‍ക്ക് ഒരു സാമൂഹ്യ രാഷ്ട്രീയ ഘടന ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം ഒരു പ്രത്യക്ഷരൂപം നമ്മുടെ ആശയത്തിനുണ്ടോ? ഉണ്ട്, വര്‍ണ്ണാപശ്രമധര്‍മ്മണമാണ് അത്. നമ്മുടെ അറിവില്ലായ്മ കാരണം ഇന്ന്‍ നാം ജാതിവ്യവസ്ഥയെ  ഇകഴ്ത്തി സംസാരിക്കുന്നു. പക്ഷെ ഈ സംവിധാനത്തിലൂടെയായിരുന്നു അധീശത്വത്തെ  (Possessiveness) നിയന്ത്രിക്കാനുള്ളമഹത്തായ ആ ശ്രമം  നടക്കേണ്ടിയിരുന്നത്.

എന്താണ് ജാതിവ്യവസ്ഥയുടെ  ലക്ഷ്യം? അത് സാമ്പത്തിക വികേന്ദ്രീകരണത്തിനോ രാഷ്ട്രീയ കാര്യനിര്‍വ്വഹണത്തിനോ വേണ്ടി ഉണ്ടാക്കിയ ഒന്നല്ല. പകരം മാനവരാശിയെ ഒരു മഹത്തായ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു.

ബുദ്ധിജീവികള്‍ പോലും അവരുടെ ജീവിതം മുഴുവനും സ്വന്തം ജീവിതത്തിനായി ചിലവഴിക്കുന്നു

എന്താണ് സാമൂഹ്യ ജീവിതത്തിന്റെ  ആദര്‍ശം? മനുഷ്യനെന്നാല്‍ വെറും ശരീരമല്ല, ഭക്ഷണവും, പാര്‍പ്പിടവും, വസ്ത്രവും മാത്രം അവനെ സംതൃപ്തനാക്കുകയുമില്ല. അവനു ചിന്തകളും വികാരങ്ങളുമുണ്ട്. അവയെ സംതൃപ്തിപ്പെടുത്താതെ അവനു ശാന്തി നേടാന്‍ സാധ്യമല്ല. അതായത്, മനുഷ്യന്‍ ശരീരവും മനസ്സുമാകുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ പറ്റി ചിന്തിക്കാതെ മനുഷ്യന്‍  ഒരു സമൂഹത്തില്‍ അവനവന്റെ കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കുമ്പോള്‍ സാമൂഹ്യ സംവിധാനങ്ങള്‍ തകരുന്നു. അവിടെ പരസ്പരനാശം ആരംഭിക്കുകയും ചെയ്യുന്നു. തന്റെ വികാരങ്ങളെ  നിയന്ത്രിക്കാനുള്ള ചിന്താശക്തിയുള്ളവാനാണ്  മനുഷ്യന്‍. ഈ ചിന്താശേഷി  എത്രകണ്ട് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും? ചിന്താശേഷിയെ  അതിന്റെ അറ്റത്തോളം വികസിപ്പിക്കുക. നമ്മുടെ പൂര്‍വ്വികര്‍ വിഭാവനം ചെയ്ത ജീവിതത്തിന്റെ ഉദ്ദേശം അവസാനവും,ഗോചരമായതും  അല്ലാത്തതുമായ ഈ പ്രപഞ്ചത്തില്‍ സര്‍വ്വവ്യാപിയായ  ആ പരമാംശത്തെ തിരിച്ചറിയുക എന്നതാണ്. അത് തന്നെ നിര്‍മ്മലമായ പരമാനന്ദമാണ്. മനുഷ്യനില്‍ തന്നെ  ആ പരമാംശത്തിന്റെന പരമാണു ഉള്‍ക്കൊള്ളുമ്പോള്‍ അതിന്റെ സമ്പൂര്‍ണ്ണതയെ തിരിച്ചറിയുക എന്നത് അവനു സുസ്സാധ്യമാണ്.

തൃഷ്ണകളുടെ ശമനത്തിന് പിന്നാലെ ഓടി നടക്കുന്നതിനു പകരം ആ പരമാംശത്തെ  തിരിച്ചറിയാനുള്ള ശക്തിസ്വരൂപണം മനുഷ്യസാധ്യമാണോ എന്നന്വേഷിക്കുന്ന അനേകം പരീക്ഷണങ്ങള്‍ നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. പക്ഷെ ചുരുക്കി പറഞ്ഞാല്‍ താല്പര്യങ്ങള്‍ക്കും  കഴിവുകള്‍ക്കും  അനുസരിച്ച്, ഏതൊരു മനുഷ്യനും ഗുണപരമായ സ്വാധീനം  ചെലുത്തുന്ന രീതിയില്‍ അവരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരു സാമൂഹ്യവ്യവസ്ഥ അത്യാവശ്യമാണ്. മുഴുവന്‍ സമയവും സ്വന്തം അതിജീവനത്തിനായി  ചിലവഴിക്കേണ്ടുന്ന അവസ്ഥയില്‍ മനുഷ്യന് ഈ പ്രയോജനപ്രദമായ സ്വാധീനം ചെലുത്തുക സാധ്യവുമല്ല. ഇന്ന് വിദ്യാസമ്പന്നരായവര്‍  പോലും അവരുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതില്‍ മുഴുകി മൃത്യുവില്‍ അവസാനിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ പരമാനന്ദപ്രാപ്തിയെ പിന്തുടരുക എന്നത് അസാധ്യമാണ്.
അങ്ങിനെയെങ്കില്‍ എന്ത് തരം സാമൂഹ്യഘടനയാണ് വേണ്ടത്? പ്രശ്നം തന്നെ പരിഹാരമാണ്. അത്തരം ഒരു സാമൂഹ്യസംഘടനയുടെ അടിസ്ഥാനം എന്തായിരിക്കാം? സമൂഹത്തില്‍ ചിലര്‍ ബുദ്ധിപരമായി ഉയര്‍ന്നവരാണ്‌, ചിലര്‍ ധനോത്പാദനത്തിലും സമ്പാദനത്തിലും  വിദഗ്ധരാണ്, ചിലരാകട്ടെ ശാരീരികക്ഷമത  ആവശ്യമുള്ള ജോലികള്‍ ചെയ്യാന്‍ പ്രാപ്തരാണ്. സമൂഹത്തിലെ ഈ നാല് തരം ആളുകളെ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയിരുന്നു. ജാതിവ്യവസ്ഥ ഈ നാല് ഖണ്ഡങ്ങളുടെ ഒരു ക്രമീകരണം മാത്രമാണ്. ഒപ്പം ഓരോ വ്യക്തിയെയും  ഒരു പാരമ്പര്യാധിഷ്ടിതമായ അവരുടെ കര്‍മ്മയശേഷിയുടെ പോഷണം വഴി കഴിവിന്റെ പരമാവധി  സമൂഹത്തെ സേവിക്കാന്‍ സന്നദ്ധരാക്കുക എന്നതും. ഓരോ വ്യക്തിക്കും ജന്മസിദ്ധമായ  ഒരു ഉപജീവനമാര്‍ഗ്ഗം എന്ന നിലയിലാണ് ഈ സംവിധാനം നിലനില്ക്കുന്നതും.

 

8f8816f9-8d8d-4875-bc63-75dccecfc240ഈ സാമൂഹ്യസംവിധാനത്തില്‍ കഴുത്തറുപ്പന്‍ മത്സരങ്ങളില്ല. ഇതായിരുന്നു വര്‍ണ്ണാപശ്രമ സംവിധാനത്തിന്റെ ശരിയായ ലക്‌ഷ്യം. നിര്‍ഭാഗ്യവശാല്‍  ആളുകള്‍ ഇതിനെ ഒരു ഗുണവുമില്ലാത്ത ഒന്നായി ഇകഴ്ത്തുകയാണ്. ഈ സംവിധാനത്തെ ശാസ്ത്രീയമായ പഠനവിധേയമാക്കേണ്ട  ആവശ്യമുണ്ട്. പരീക്ഷണങ്ങളുടെ ഇന്നത്തെ കാലത്ത് നാം ഈ  ഉത്തരവാദിത്തം ചുമലേറ്റെണ്ടതുണ്ട്.

അത്തരം ഒരു സാമൂഹ്യ സംഘടന സാധ്യമാവുന്നതിനു മറ്റനേകം ഘടകങ്ങള്‍ കൂടി ആവശ്യമുണ്ട്. അതിലൊന്ന് സുസ്ഥിരമായ  ഒരു ഭരണകൂടമാണ്‌.

Comments
Print Friendly, PDF & Email

You may also like