അനുഭവം ഓർമ്മ

2018 ആഗസ്റ്റ് 16- ‘ഓർമയിലെ ജലമർമ്മരങ്ങൾ’മറന്നിട്ടില്ല ആ ദിനങ്ങൾ ചിന്തയിൽ ജീവിതത്തിൽ വളരെ നല്ല പരിവർത്തന വിത്തുകൾ പാകിയ ദിനങ്ങൾ…

2018 ആഗസ്റ്റ് 16-മഴ ഗംഭീര മഴ.. പെയ്യട്ടെ പത്തായത്തിൽ നിറയെ അരി ഇന്നലെ വാങ്ങിയ പലചരക്കുകൾ … എന്തിനു പേടിക്കണം..

ഇവർക്കൊക്കെ എന്തു പറ്റി ? കുരയ്ക്കുന്നു കരയുന്നു മഴ കണ്ട് മണ്ടന്മാർ പേടിച്ചിരിക്കും.. നമ്മൾ മനുഷ്യരുടെ അത്ര ബുദ്ധിയില്ലല്ലോ കഷ്ടം..

പ്രകൃതി മാറുന്നുണ്ടോ ? ഹേയ്.. വെറും തോന്നലാവും..
അച്ഛാ വെള്ളം കേറാണ് – നല്ല രസം

ഒന്നും മാറ്റണ്ട.. ഇവിടെ വീട്ടിൽ കേറില്ല.. ഞാനാരാ മോൻ !

അഹങ്കാരം ഒഴിഞ്ഞ്.. എല്ലാരും മാറിക്കോ.. ഇത്രയും സൂചന തന്നിട്ടും ഇന്ദ്രിയങ്ങൾ പ്രവർത്തിക്കാത്ത അഹങ്കാരി നിഷേധി

സ്വകാര്യത.. ശീലങ്ങൾ ഒന്നുമില്ല കറൻ്റ് ഫോൺ ATM സത്യത്തിൽ എല്ലാം നിസ്സാരമായ… ദിനങ്ങൾ സന്തോഷവും സമാധനവും ഇങ്ങനേയും നേടാം എന്ന് മനസ്സിലാക്കിയ ദിനങ്ങൾ.. പ്രകൃതിയുടെ മുന്നിൽ മനുഷ്യർ എത്ര നിസ്സാരർ…ജീവൻ്റെ വീട്ടിലെ കമ്യൂൺ ലൈഫ് തന്ന സന്തോഷം ശ്രീലേഖയുടേയും ജീവൻ്റെയും സ്നേഹപരിചരണങ്ങൾ……

വെള്ളപ്പൊക്കത്തിൽ ആവശ്യം അത്യാവശ്യം അനാവശ്യം..
ഇതു തന്നെ അധികം…

4 ദിവസത്തിനു ശേഷം……..

നാട്ടിലെ ചെറുപ്പക്കാരും കൂട്ടുകാരും ചേർന്ന് വ്യത്തിയാക്കാൽ ആദ്യം തൊഴുത്ത്.. അവരെ കൊണ്ടുവന്നു തീറ്റ കമ്മി യെങ്കിലും അവരുടെ കണ്ണുകളിലാശ്വാസം പിന്നെ അച്ഛൻ അമ്മ- ചേച്ചി.. പതുക്കെ പതുക്കെ ഓരോന്നും.. അതാ അച്ചൻ വീണ്ടും ഒന്നു വീണു. വീണ്ടും ഓപ്പറേഷൻ.. മൂന്നു മാസത്തിനുള്ളിൽ രണ്ടു മേജർ..
സാരില്ലടാ.. അവർക്ക് പഠിക്കാറായല്ലോ എന്ന് കട്ട സപ്പോർട്ടുമായി അച്ഛൻ ..

ചേട്ടായി കൂടെ ഞങ്ങളുണ്ട് നമുക്കിവിടം സ്വർഗമാക്കാം എന്ന് ൻ്റെ അരുമകൾ. പിന്നെ രാപ്പകൽ… മണ്ണിൻ്റെ ഫലപുഷ്ഠി വർദ്ധിപ്പക്കാൻ ഒന്നിച്ച് ഒരുമിച്ച് ആഹ്ളാദത്തോടെ

നന്നായി ചളി പിടിച്ച ചുമരുകൾ പൊളിഞ്ഞ മതിലുകൾ.. ഉണങ്ങി മറിഞ്ഞ ചെടികൾ… എല്ലാം സ്വയം‌ നന്നാക്കി മനസ്സ് പറഞ്ഞ പോലെ വെള്ളത്തെ മാനിക്കുന്ന ചിത്രങ്ങൾ പിന്നെ ഒരു ഗ്രാമം.. വെള്ളപൊക്കം അതിജീവനം.. WARLI പെയിൻറിങ്ങ് കൂടെ മരങ്ങളും വള്ളികളും മൃഗങ്ങളുമൊക്കെയാണ് മനുഷ്യൻ്റെ ഉറ്റമിത്രങ്ങളെന്നു പറഞ്ഞ ദൈവത്തെ കുറിച്ച് പറയാത്ത ശ്രീബുദ്ധനും വന്നപ്പോൾ വല്ലാത്ത ഒരു സുഖം..

ഇനിയൊരു ജന്മമുണ്ടോ എന്നതല്ല ഈ ജീവിതം എങ്ങനെ കഴിഞ്ഞു.. അതല്ലേ പ്രധാനം നമുക്ക് വേണ്ടത് ഈമണ്ണ് തരും..അത്യാർത്തി ആപത്തും..

വീടും ചുറ്റുപാടും മറ്റുള്ളവരെ കാട്ടാനല്ല..നമുക്ക് സുഖം തരണം മനുഷ്യൻ മാത്രമല്ലേ കൂടു കെട്ടി കുടുങ്ങി ബോറടി പറയുന്ന ജന്തുവർഗം..

ഇന്ന് ജീവിക്കൂ… സ്നേഹിക്കൂ.. ചിരിക്കൂ… പ്രർത്ഥനയോടെ സുനിൽ സജന ശിവ അച്ചൻ അമ്മ ചേച്ചി..സുന്ദരി സുനന്ദിനി ശിവാനി ശിവാംഗി (പശു) ശംഭു പിന്നെ.. കിളികളും ചെടികളും പൂക്കളും പൂമ്പാറ്റയും

Print Friendly, PDF & Email

About the author

സുനിൽ കുറ്റിപ്പുഴ

ബാങ്ക് ജീവനക്കാരനായിരുന്നു .കർഷകൻ ,ചിത്രകാരൻ