Uncategorized നിരീക്ഷണം ലേഖനം സാമൂഹ്യം

പിക്‌നിക്കല്ല പ്രവാസിയുടെ ഉദ്ദേശ്യംഎന്തുകൊണ്ട് ഗൾഫ് മലയാളി നാട്ടിൽ എത്തണം എന്ന് മുറവിളി കൂട്ടുന്നു: ഒരു പരിശോധന.
കേരളത്തിലേക്കുള്ള പ്രവാസികളുടെ മടങ്ങി വരവ് ഓരോ ദിവസം കൂടുതൽ സങ്കീർണമായി കൊണ്ടിരിക്കുന്നു. ഗൾഫ് നാടുകളിൽ നിന്ന് ഒരു തരത്തിലും മലയാളികൾ കേരളത്തിൽ എത്തരുത് എന്ന മട്ടിൽ ആയിട്ടുണ്ട് ഗൾഫ് പ്രവാസികളെ കരുക്കളാക്കി കൊണ്ടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ ശിഖണ്ഡി സമരം. ചാർട്ടേർഡ് ഫ്ലൈറ്റ് സർവീസ് ഉൾപെടെയുള്ള വന്ദേ ഭാരത് മിഷൻ എന്ന ഉദ്യമം മുന്നോട്ടു പോകുമോ എന്ന സന്ദേഹമാണ് പ്രവാസികളുടെ പുതിയ ആശങ്ക .

ഒരു ടെസ്റ്റ് ചെയ്ത് അതിന്റെ ഫലവുമായി യാത്ര ചെയ്യാൻ എന്ത് ബുദ്ധിമുട്ട് എന്ന് മാത്രമേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള കേരള സർക്കാർ ചിന്തിക്കുന്നുള്ളൂ.

ജനിച്ചു വളർന്ന നാട്ടിലേക്ക് മടങ്ങാനുള്ള ഒരു ടിക്കറ്റിനായി ആരുടെയും കാലുപിടിക്കാൻ മനസ്സിനെ പരുവപ്പെടുത്തി പ്രവാസികൾ പരക്കം പായുമ്പോഴാണ്‌ ഇടതു വലത് കോൺഗ്രസ്സ് ഭേദമില്ലാതെ നാറിയനാടകം ഇന്ത്യയിലെ രാഷ്ട്രീയക്കാർ കളിക്കുന്നത്. ബുദ്ധി ശൂന്യമായ അമ്പരിപ്പിക്കുന്ന നടപടികൾ കേട്ടുകൊണ്ടാണ് ഓരോ ദിവസവും മലയാളി പ്രവാസി സമൂഹം ഉണരുന്നത് എന്ന് പറയാം.

ഇന്നലെ ( ജൂൺ 20 ന് ) ഒമാനിലെ പ്രവാസി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഒമാനിലെ വന്ദേ ഭാരത് മിഷൻ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. അതേ ദിവസം തന്നെ 20 ചാർട്ടേർഡ് ഫ്ലൈറ്റ് സർവീസുകൾ ഒമാനിൽ നിന്ന് കേരളത്തിലേക്ക് സാധ്യമായി. ബാക്കിയുള്ള മനുഷ്യർ ഇനി എങ്ങനെ മടങ്ങും? അവർക്കായി ചാർട്ടേർഡ് ഫ്ലൈറ്റ് സർവീസുകൾ തുടർന്നും അനുവദിക്കുമോ എന്ന കാര്യത്തിൽ എംബസിക്ക് പോലും നിശ്ചയമില്ല. സംസ്ഥാന സർക്കാർ അതിനായി മുൻകൈ എടുക്കുമോ? ആർക്കും ഒന്നും അറിയില്ല. ഒമാനിൽ ഈ അവ്യക്തത തുടരുമ്പോൾ മറ്റു ഗൾഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് മുന്നിൽ കൊവിഡ് പരിശോധന ഫലം എന്ന കീറാമുട്ടി വിഷയമാണ് കേരള സർക്കാരിന്റെ വെല്ലുവിളിയായി നിലനിൽക്കുന്നത്. ഒരു ടെസ്റ്റ് ചെയ്ത് അതിന്റെ ഫലവുമായി യാത്ര ചെയ്യാൻ എന്ത് ബുദ്ധിമുട്ട് എന്ന് മാത്രമേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള കേരള സർക്കാർ ചിന്തിക്കുന്നുള്ളൂ. അതിനു പിന്നിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ, കുടുങ്ങി കിടക്കുന്ന ബഹുഭൂരിപക്ഷം പ്രവാസികൾ നേരിടുന്ന സാമ്പത്തിക ഞെരുക്കം, യാത്ര ചെയ്യാനുള്ള തീയതിയും വിമാനടിക്കറ്റും മടങ്ങി വരുന്നവർക്ക് സ്വമേധയാ തീരുമാനിക്കാൻ സാധിക്കില്ല എന്ന സാമാന്യ ധാരണ ഇല്ലായ്മയൊക്കെ മറികടന്ന് മണ്ടൻ പ്രഖ്യാപനങ്ങൾ ഭരണാധികാരികൾ നടത്തുമ്പോൾ വലയുന്നത് പ്രവാസികളാണ്.

യു എ ഇയിൽ മാത്രം 63,000 പേർ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു. ഇവർക്ക് പുറമേയാണ് വിസിറ്റ് വിസയിൽ വന്നു കുടുങ്ങി യവർ, തൊഴിൽ വിസ കാലാവധി കഴിഞ്ഞവർ, കൈവശമുണ്ടായിരുന്ന വിസ റദ്ദ് ചെയ്യിപ്പിച്ചിട്ട് കോവിഡിന്റെ മറവിൽ വിസ നൽകാത്ത കമ്പനികളുടെ കബളിപ്പിക്കലിനിരയായവർ, നിർബന്ധിത ലീവെടുത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നവർ, അടിയന്തര ചികിത്സ വേണ്ടവർ, നാട്ടിൽ പ്രസവത്തിനായി പോകാൻ തയ്യാറായി നിന്ന വർ..

“കഴിഞ്ഞ നവംബർ മാസം മുതൽ ഇൗ മുറിക്കുള്ളിൽ ചടഞ്ഞുകൂടി ഇരിക്കുകയാണ്. കൂട്ടിനുള്ളത് ചിത്ര രചന മാത്രം. ജോലിയില്ല, ശമ്പളമില്ല, ഗ്രാറ്റുവിറ്റി
തരണമല്ലോ എന്ന ചിന്തയിൽ കമ്പനി വിസ റദ്ദ് ചെയ്യാതെ പിടിച്ചു നിർത്തി. എത്ര കാലം ചിത്രങ്ങൾ വരച്ചു മനസ്സിന്റെ താളം തെറ്റാതെ നോക്കുമെന്ന് ഒരു പിടിയുമില്ല,” ഒരു ഗൾഫ് നാട്ടിൽ കുടുങ്ങി കിടക്കുന്ന കൊല്ലം സ്വദേശിയായ ഒരു യുവാവ് പറഞ്ഞു. ഇങ്ങനെ നിരവധി മലയാളികൾ, സ്ത്രീകളും പുരുഷന്മാരും അടക്കം കൊവിഡ് അതിന്റെ ഉഗ്രരൂപം പുറത്തെടുക്കും മുമ്പേ, ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നറിയാതെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ദിവസങ്ങൾ തള്ളിനീക്കുന്നുണ്ടായിരുന്നു. യു എ ഇയിൽ മാത്രം 63,000 പേർ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു. ഇവർക്ക് പുറമേയാണ് വിസിറ്റ് വിസയിൽ വന്നു കുടുങ്ങി യവർ, തൊഴിൽ വിസ കാലാവധി കഴിഞ്ഞവർ, കൈവശമുണ്ടായിരുന്ന വിസ റദ്ദ് ചെയ്യിപ്പിച്ചിട്ട് കോവിഡിന്റെ മറവിൽ വിസ നൽകാത്ത കമ്പനികളുടെ കബളിപ്പിക്കലിനിരയായവർ, നിർബന്ധിത ലീവെടുത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നവർ, അടിയന്തര ചികിത്സ വേണ്ടവർ, നാട്ടിൽ പ്രസവത്തിനായി പോകാൻ തയ്യാറായി നിന്ന വർ.. കേരളത്തിലേക്ക് മടങ്ങാൻ രെജിസ്റ്റർ ചെയ്ത് കാത്തിരി ക്കുന്ന ഗൾഫ് മലയാളികളുടെ പട്ടിക ഇങ്ങനെ നീണ്ടുപോകുന്നു.
പക്ഷേ കേരള സർക്കാരിന്റെ കണ്ണിൽ ഇവരാരും കഷ്ടത അനുഭവിക്കുന്നവരല്ല.
 

ഇന്ത്യ ഗവൺമെന്റ് കൈകൊണ്ടിരിക്കുന്ന മെല്ലെപ്പോക്ക് നയവും, കേരള സർക്കാരിന്റെ പ്രവാസികൾ രോഗവാഹകർ എന്ന വിവരക്കേടും കൂടിച്ചേർന്ന് പ്രവാസിയുടെ മടങ്ങി വരവ് അസാധ്യമായി തുടരാൻ കാരണമാകുന്നു. നാട്ടിലേക്ക് മടങ്ങുക എന്നത് ഒരു വ്യക്തിയുടെ പൗരാവകാശമാണ്‌. അത് സര്ക്കാര് കനിഞ്ഞു നൽകേണ്ട ഔദാര്യം അല്ല.

കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളെ നിരീക്ഷിക്കാൻ മാത്രമായി എന്തൊക്കെ സന്നാഹങ്ങൾ ആണ് സർക്കാർ ചെയ്യുന്നത്. മാനസികാരോഗ്യം പോലും ശ്രദ്ധിക്കുന്നു. യഥാർത്ഥ ത്തിൽ ഗൾഫിൽ ഇന്ന് കഴിയുന്ന ഓരോ മലയാളിയും കടുത്ത മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ്. ജോലി ഉള്ളവരും ഇല്ലാത്തവരും തമ്മിൽ വരുമാനത്തിൽ ഉള്ള വ്യത്യാസം മാത്രമേ ഉള്ളൂ. എങ്ങനെയും സ്വന്തം വീട്ടിൽ എത്തണം എന്ന ചിന്ത ഉള്ളപ്പോഴും നാട്ടിലെ ബാധ്യതകളും കുടുംബം സംരക്ഷിക്കേണ്ട ചുമതലയും കാരണം വെട്ടിക്കുറച്ച ശമ്പളത്തിലും അധിക ജോലി ചെയ്യേണ്ടി വരുന്നത് കണക്കിലെടുക്കാതെ പിടിച്ചു നിൽക്കുന്ന ഒരു വിഭാഗം വേറെ. അവരും തിരിച്ചറിയുന്നു, ഗൾഫ് മേഖല ശാശ്വതമല്ല എന്ന്. എന്നാൽ ഇതൊന്നും ബാധിക്കാത്ത ഒരു ന്യൂനപക്ഷം ബൗദ്ധികമായി കാര്യങ്ങളെ അവലോകനം ചെയ്ത് സമയം തള്ളി നീക്കുന്നുമുണ്ട്. പ്രവാസത്തിന്റെ പകിട്ട് വിദേശ രാജ്യത്ത് ലഭിക്കുന്ന സാമ്പത്തിക സുരക്ഷിതത്വം ആണ്. അതിലാതെ വന്നാൽ മടങ്ങുക മാത്രമേ ഒരു പ്രവാസിക്ക് മുന്നിൽ പോംവഴി ഉള്ളൂ. പക്ഷേ ഇന്ത്യ ഗവൺമെന്റ് കൈകൊണ്ടിരിക്കുന്ന മെല്ലെപ്പോക്ക് നയവും, കേരള സർക്കാരിന്റെ പ്രവാസികൾ രോഗവാഹകർ എന്ന വിവരക്കേടും കൂടിച്ചേർന്ന് പ്രവാസിയുടെ മടങ്ങി വരവ് അസാധ്യമായി തുടരാൻ കാരണമാകുന്നു. നാട്ടിലേക്ക് മടങ്ങുക എന്നത് ഒരു വ്യക്തിയുടെ പൗരാവകാശമാണ്‌. അത് സര്ക്കാര് കനിഞ്ഞു നൽകേണ്ട ഔദാര്യം അല്ല.
 

ജൂൺ 20 ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയ കണക്കുകൾ അനുസരിച്ച് കേരളത്തിലേക്ക് മടങ്ങി വന്ന 72,000 പേരിൽ 2,000 പേർക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവ്. പ്രവാസികൾ കൊറോണ വൈറസ് ഇറക്കുമതി ചെയ്യുന്നില്ല എന്ന് മനസ്സിലാക്കാൻ ഇതിലധികം തെളിവ് വേണോ? അതു കൊണ്ട് പ്രവാസികളുടെ മടങ്ങി വരവ് സര്ക്കാര് മുൻകൈ എടുത്ത് സുഗമമാക്കണം.

Print Friendly, PDF & Email