POLITICS സംവാദം 

കരിമണൽ ഖനനം: സി പി ഐ സമരം തുടരുകതന്നെ ചെയ്യും. 



തോട്ടപ്പള്ളി പൊഴിമുറിക്കുന്നതിൻ്റെ മറവിൽ മണൽ കൊള്ളയാണ് നടത്തുന്നത്. മെയ് 21ന് നിരോധനാജ്ഞ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പോലീസുകാരെ കാവൽ നിർത്തി കാറ്റാടി മരങ്ങൾ മുറിച്ച്‌ നീക്കുമ്പോൾ പ്രഖ്യാപിച്ചത് പൊഴിമുറിക്കൽ തന്നെയാണ്. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ ഇന്ന് വരെ നൂറുകണക്കിന് ലോറികളിൽ രാവും പകലും ആയിരകണക്കിന് ലോഡുകളിൽ മണൽ ജില്ലയ്ക്ക് പുറത്തേക്ക് കടത്തികൊണ്ടിരിരിക്കുന്നു. മണൽ മലകൾ സൃഷ്ടിച്ച് പൊഴിമുഖം അടച്ചിരിക്കുന്നു. കടലിൽ പൈപ്പിട്ട് ഡ്രജജിങ് നടത്തുന്നു. കടൽ തീരത്ത് രണ്ട് കൃത്രിമ കുളങ്ങൾ കുഴിച്ച് അതിൽ ഖനനം ചെയ്യുന്ന മണൽ നിറച്ച് ധാതുമണൽ വേർതിരിക്കലും നടക്കുന്നുണ്ട്.

തുടക്കം മുതൽ ചിലർ പറയുന്നത് ഇവിടെ മണൽ ഖനനമില്ലെന്നാണ്. തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്നത് കരിമണൽ ഖനനം തന്നെയെന്ന് അവിടം സന്ദർശിക്കുന്ന ആർക്കും ബോദ്ധ്യപ്പെടും.മണൽ വേർതിരിക്കുന്ന യന്ത്രം കൊണ്ടുവന്നതോടെ ഇവിടം കരിമണൽ ഖനന കേന്ദ്രമാക്കുവാൻ തീരുമാനിച്ചതിൻ്റെ തെളിവാണ്.

2018 മുതൽ ഉയരുന്ന പ്രധാന ആവശ്യം തോട്ടപ്പള്ളി സ്പിൽവെയ്ക്ക് കിഴക്ക് ഭാഗത്തുള്ള മണൽ നീക്കം ചെയ്യണമെന്നതാണ്. കുട്ടനാട്ടിൽ നിന്നും ജലമൊഴുകുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഈ ജോലി പൂർത്തിയാകണം.ഒരു മാസം കഴിഞ്ഞിട്ടും ഒച്ചിഴകുന്ന വേഗതയാണ് ഈ ജോലിക്ക്. ഇതിന് കൊണ്ട് വരുന്ന ഡ്രജ്ജറുകൾ മാത്രം ദിവസവും കേടാകുന്നുവെന്ന് കേൾക്കുമ്പോൾ ജനങ്ങൾക്ക് ചിരിയാണ്.
സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരമുള്ള കുട്ടനാട് പാക്കേജിൽ നിന്നും പണം ചെലവഴിച്ച് തോട്ടപ്പള്ളി സ്പിൽവെ നവീകരിച്ചതാണ്. പക്ഷേ ഇന്നും 6ഷട്ടറുകൾ പ്രവർത്തിക്കുന്നില്ല. കടലിൽ നിന്നും ഉപ്പ് വെളളം ഒഴുകി കുട്ടനാട്ടിലെ കൃഷി നശിക്കാതിരിക്കുവാനാണ് ഷട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. 2018, 2019, 2020 വർഷങ്ങൾ കഴിഞ്ഞിട്ടും ഷട്ടർ നന്നാക്കിയില്ല. തൽക്കാലം മണൽ ചാക്ക് വെച്ച് അഡ്ജസ്റ്റ് ചെയ്യുവാനാണ് മന്ത്രിയുടെ നിർദ്ദേശം.
 

തുടക്കം മുതൽ ചിലർ പറയുന്നത് ഇവിടെ മണൽ ഖനനമില്ലെന്നാണ്. തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്നത് കരിമണൽ ഖനനം തന്നെയെന്ന് അവിടം സന്ദർശിക്കുന്ന ആർക്കും ബോദ്ധ്യപ്പെടും.മണൽ വേർതിരിക്കുന്ന യന്ത്രം കൊണ്ടുവന്നതോടെ ഇവിടം കരിമണൽ ഖനന കേന്ദ്രമാക്കുവാൻ തീരുമാനിച്ചതിൻ്റെ തെളിവാണ്.

നിയമസഭയിൽ എം.എൽ.ഏ.മാർക്കുള്ള മറുപടിയിൽ പറഞ്ഞ ഏതെങ്കിലും പദ്ധതികൾ നടപ്പിലായോ?
1.വെള്ള പൊക്ക നിയന്ത്രണത്തിന് SDRF ൽ 30.04 കോടിയുടെ പദ്ധതി.
2. AC കനാൽ നവീകരണ പദ്ധതി
3. കുട്ടനാട്ടിലെ തോടുകളുടേയും ചാനലുകളുടേയും നവീകരണം.
4. പുറം ബണ്ടുകളുടെ ബലപ്പെടുത്തൽ
5. സ്പിൽവെ നവീകരണത്തിന് വീണ്ടും 4.5 കോടിയുടെ പദ്ധതി
6. ഷട്ടറുകളുടെ വൈദ്യുതീകരണത്തിന് 12.5 ലക്ഷത്തിൻ്റെ പദ്ധതി.
7. ലീഡിങ്ങ് ചാനൽ നവീകരണത്തിന് 38 കോടിയുടെ പദ്ധതി. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിന് സമാന്തരമായ എ.സി. കനാൽ നവീകരണത്തിന് എത്ര തുക ചെലവഴിച്ചു. കുട്ടനാട്ടിലെ തോടുകളുടെ തടസ്സമെല്ലാം ഒഴിവാക്കിയോ? തോട്ടപ്പള്ളി ലീഡിങ്ങ് ചാനലിലെ മണൽ നീക്കിയോ? തണ്ണീർമുക്കം ബണ്ടിലെ മണൽ ചിറ നീക്കം ചെയ്തോ?
 
കുട്ടനാടിൻ്റെ രക്ഷയ്ക്ക് ഇറങ്ങിയവരുടെ ലക്ഷ്യം കരിമണൽ കൊള്ള തന്നെയാണ്. JCB ഉപയോഗിച്ച് ഒരു ദിവസം കൊണ്ട് ചെയ്തിരുന്ന പൊഴിമുറിക്കൽ ജോലി ഒരു മാസം പിന്നിട്ടിട്ടും നടക്കാത്തിന് പിന്നിൽ ഗൂഢലക്ഷ്യം തന്നെ.

 

 

Print Friendly, PDF & Email