de Facto

ഫിദല്‍ കാസ്‌ട്രോ മലയാളം പറയുമ്പോൾമരണം ഒരാളെ വിശുദ്ധനാക്കുന്നില്ലെന്ന് മാത്രമല്ല, അയാളുടെ ജീവിതത്തെ അതിന്റെ സമഗ്രതയില്‍ ഒരടയാളവാക്യമെഴുതി ചരിത്രത്തിലേക്ക് അടക്കം ചെയ്യുകയാണെന്ന് പറയേണ്ടിവരും. ചുരുക്കത്തില്‍ ഒരാള്‍ ജീവിച്ച ജീവിതത്തെ ഒറ്റ വാക്കില്‍ അടിക്കുറിപ്പെഴുതി നിര്‍വചിക്കുകയാണ് മരണം ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ മരണവും ഒരു ഇമോജിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയേണ്ടിവരും.

വിവരവിപ്‌ളവം എളുപ്പത്തിലാക്കിയ ഒരുപാട് സംഗതികളില് പെടും ഭാവപ്രകാശനവും. മുമ്പ് നമുക്ക് പലതും വാക്കുകളാല് മാത്രം വെളിപ്പെടുത്തേണ്ടി വന്നിരുന്നു. ഇപ്പോഴത് അത്രകണ്ട് ആവശ്യമില്ല. വാക്കുകളില് വെളിപ്പെടുത്തേണ്ടി വരുന്നതിന്റെ അനുബന്ധപ്രശ്‌നങ്ങള് കൂടിയാണ് അങ്ങനെ നോക്കുമ്പോൾ ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്ന് പറയാം. അങ്ങനെയല്ലെങ്കില് ഭാഷ എത്ര അപൂര്ണമാണ് എന്നോ, ഞാന് പറയുന്ന വാക്കുകള്ക്ക് മാത്രമാണ് ഞാന് ഉത്തരവാദിയായിരിക്കുന്നത്, നിങ്ങള് എങ്ങനെ മനസ്സിലാക്കുന്നു എന്നതിനല്ല തുടങ്ങിയ പ്രയോഗങ്ങള് ഉണ്ടാകില്ലായിരുന്നല്ലോ. ഇന്നിപ്പോള് ഒറ്റവാക്കിലുത്തരമെഴുതുന്നത് പോലെ ‘ ഇന്സ്റ്റന്റായി ‘ ഒരു വിഷയത്തിന്മേല് നമ്മുടെ നിലപാട്, വികാരം എന്നിവയൊക്കെ വെളിപ്പെടുത്താന്, കുറഞ്ഞപക്ഷം സാമൂഹമാധ്യമങ്ങളിലെങ്കിലും സാധിക്കുന്ന ഒരവസ്ഥയുണ്ട്. ഓരോരുത്തരും അവരവരെ വെളിപ്പെടുത്താനും അതിലൂടെ സാമൂഹികസംവാദത്തിന്റെ ഭാഗമാവാനും ഉപയോഗിക്കുന്നത് അതാണെന്നത് കൊണ്ടുതന്നെ അത്തരം വെളിപ്പെടുത്തലുകള് പ്രസക്തമാണ് താനും. പറഞ്ഞുവരുന്നത് ഇമോജികളെപ്പറ്റിയാണ്. ചിരിക്കുന്ന, കരയുന്ന, സ്‌നേഹിക്കുന്ന, ഐക്യപ്പെടുന്ന ഇമോജികളെപ്പറ്റി. മനുഷ്യവികാരങ്ങളുടെ സൈബര്ക്‌ളോണുകളായ അതേ ഇമോജികളെപ്പറ്റി. വിശിഷ്യാ പൊട്ടിച്ചിരിയെ സൂചിപ്പിക്കുന്ന ഇമോജിയെപ്പറ്റി.

 

ഒരാള്‍ വളരെ ഗൗരവമുളളതെന്ന് സ്വയം കരുതുന്ന ഒരു രാഷ്ട്രീയഎഴുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നു എന്ന് കരുതുക. സാധാരണഗതിയില്‍ തുടര്‍ അഭിപ്രായങ്ങളും, ഇഷ്ടങ്ങളും, ഐക്യദാര്‍ഢ്യങ്ങളുമാണ് ഇത്തരമൊരു പോസ്റ്റിന് ലഭിക്കേണ്ടതെങ്കിലും തികച്ചും അസംബന്ധപൂര്‍ണമായി പൊട്ടിച്ചിരികള്‍ വീഴുമ്പോള്‍ നാം മനസ്സിലാക്കണം പോസ്റ്റ് പരിഹസിക്കപ്പെടുകയാണ് എന്ന്

മറ്റ് ഇമോജികള്ക്കില്ലാത്ത ഒരു പ്രത്യേകത ഇവനുണ്ടെന്ന് വേണമെങ്കില് പറയാം. മനുഷ്യഭാഷയില് അതൊരു വ്യക്തിത്വവൈകല്യമാണെന്നും പറയാം. ദ്വന്ദവ്യക്തിത്വമാണ് ആ പ്രശ്‌നം. അതായത് ഒരേ സമയം ഹാസ്യത്തിനും, പരിഹാസത്തിനും സമൂഹമാധ്യമത്തില് വെവ്വേറേ ഇമോജികള് ഇല്ല. അത് തിരിച്ചറിയപ്പെടുന്നത് ഉപയോഗിക്കപ്പെടുന്നതിലെ അസംബന്ധതയുടെ ഏറ്റക്കുറച്ചിലുകളാല് ആണ്. ഉദാഹരണത്തിന് ഒരാള് വളരെ ഗൗരവമുളളതെന്ന് സ്വയം കരുതുന്ന ഒരു രാഷ്ട്രീയഎഴുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നു എന്ന് കരുതുക. സാധാരണഗതിയില് തുടര് അഭിപ്രായങ്ങളും, ഇഷ്ടങ്ങളും, ഐക്യദാര്ഢ്യങ്ങളുമാണ് ഇത്തരമൊരു പോസ്റ്റിന് ലഭിക്കേണ്ടതെങ്കിലും തികച്ചും അസംബന്ധപൂര്ണമായി പൊട്ടിച്ചിരികള് വീഴുമ്പോള് നാം മനസ്സിലാക്കണം പോസ്റ്റ് പരിഹസിക്കപ്പെടുകയാണ് എന്ന്. വളരെ എളുപ്പത്തില് അഭിപ്രായം, നിലപാട്, വികാരം എന്നിവ പ്രകടിപ്പിക്കപ്പെടുകയാണ്, ഒരു നിമിഷം കൊണ്ട്, ഇമോജികളിലൂടെ. എന്നാല് ഈ പരിഹാസ്യത കൂട്ടമായി വീഴുന്നത് ഒരാളുടെ മരണവാര്ത്തയിലോ, അത് സംബന്ധിച്ച അനുസ്മരണത്തിലോ ആണെങ്കിൽ? അതിനെ നാം എത്തരത്തിലാണ് നോക്കിക്കാണണം ? അത്തരത്തിലൊരു മരണം അടുത്തിടെ ഉണ്ടായി. ടി.പി. ചന്ദ്രശേഖരന്റെ വധ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച സി.പി.എം നേതാവ് പി. കെ. കുഞ്ഞനന്തന്റെ മരണത്തില്, അതിനെ അനുസ്മരിച്ച ഇടത്പക്ഷനേതാക്കന്മാരുടെ പോസ്റ്റുകളില് അത്രയും പൊട്ടിച്ചിരികള്, പരിഹാസങ്ങള് കൂടി ഇന്സ്റ്റന്റായി വീണു നിറഞ്ഞു. സോഷ്യല്മീഡിയയ്ക്ക് മുമ്പ് ഇത്തരം പ്രതികരണങ്ങൾ, ഏതു വിഷയത്തിലും അസാധ്യമായിരുന്നു. അതിദ്രുതമായ ഒരു സാമൂഹികപ്രതികരണത്തിന്റെ ചിത്രം , അതിന്റെ പിന്നിലെ മന:ശാസ്ത്രം ഒരിക്കലും കണ്മുന്നില് തെളിയുമായിരുന്നില്ല. അതുകൊണ്ടാണ് പോള്പോട്ടുമാര്ക്കും, ഈദിഅമീന്മാര്ക്കും ഒക്കെ ജനങ്ങള് എനിക്കൊപ്പമാണ് എന്ന് ലളിതമായി പ്രഖ്യാപിക്കാന് മുമ്പ് കഴിയുമായിരുന്നത്. ഇപ്പോള് സാമൂഹികമാധ്യമങ്ങളില് അങ്ങനെയൊന്നെഴുതാന് രാഷ്ട്രത്തലവന്മാര് ഇത്തിരി ഭയക്കും. കഴിഞ്ഞദിവസം അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രമ്പ് ‘ നമുക്ക് അമേരിക്കയുടെ ഭാവിയെ തിരിച്ചുപിടിക്കണമെന്നോ ‘ മറ്റോ ഒരു പോസ്റ്റിട്ടു. വൈകിയില്ല, ജനങ്ങള് പരിഹാസത്തിന്റെ ചിരിപ്പതിപ്പുകളെ പറത്തിവിടാനും കമന്റ് ബോക്‌സില് തങ്ങളുടെ പ്രസിഡന്റ് എത്ര വിഡ്ഢിയാണ് എന്നെഴുതി നിറയ്ക്കാനും തുടങ്ങി.

 

കേരളത്തില്‍ സര്‍ക്കാരുകളും, നിയമവാഴ്ചയുമൊക്കെ ഉണ്ടായിരുന്നിട്ടും പാനൂര്‍ പോലൊരിടത്ത് അസമത്വത്തിന്റെയും നീതിയുടെയുമൊക്കെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് കുഞ്ഞനന്തന്റെ ഒറ്റയാള്‍ ഇടപെടലുകള്‍ വേണ്ടി വന്നു എന്നാണ് അവർ പറയുന്നത്. ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ഗോഡ്ഫാദര്‍ എന്ന സിനിമ ഇവിടെ നമുക്ക് വെറുതെ ഓര്‍ക്കാം.

നമുക്ക് വിഷയത്തിലേക്ക് തിരിച്ചു വരാം. മരണം ഒരാളെ വിശുദ്ധനാക്കുന്നുണ്ടോ എന്നതാണ് ആ ചരിത്രപരമായ ചോദ്യം. മരണം എതെങ്കിലുമര്ത്ഥത്തിലുള്ള വിശുദ്ധി ഒരാളുമായി പങ്കുവയ്ക്കുന്നുണ്ടെങ്കില് അതയാളുടെ മൃതദേഹവുമായി മാത്രമായിരിക്കും. അതിനോട് അനാദരവ് പാടില്ല. അത് പോലും ഇത്തിരി സറ്റയറിക്കലാണെന്ന് പറയേണ്ടിവരും. കാരണം, ആ ശരീരത്തിനകത്തുണ്ടായിരുന്ന ജീവന്, എന്തെങ്കിലും കുഴപ്പം സൃഷ്ടിക്കാന് കഴിയുമായിരുന്ന ഒന്ന്, അത് വിട്ടു പോയിക്കഴിഞ്ഞു. ബാക്കിയുള്ളത് ‘റിസ്‌ക്ക് ഫ്രീ ‘ ആണ്. പേടിക്കേണ്ടതില്ല.
മരണം ഒരാളെ വിശുദ്ധനാക്കുന്നില്ലെന്ന് മാത്രമല്ല, അയാളുടെ ജീവിതത്തെ അതിന്റെ സമഗ്രതയില് ഒരടയാളവാക്യമെഴുതി ചരിത്രത്തിലേക്ക് അടക്കം ചെയ്യുകയാണെന്ന് പറയേണ്ടിവരും. ചുരുക്കത്തില് ഒരാള് ജീവിച്ച ജീവിതത്തെ ഒറ്റ വാക്കില് അടിക്കുറിപ്പെഴുതി നിര്വചിക്കുകയാണ് മരണം ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള് മരണവും ഒരു ഇമോജിയെപ്പോലെയാണ് പ്രവര്ത്തിക്കുന്നതെന്ന് പറയേണ്ടിവരും. ഹിറ്റ്‌ലറോ, ഗാന്ധിയോ, ഇന്ദിരയോ, നെഹ്‌റുവോ ആരും തന്നെ അത്തരമൊരു അടിക്കുറിപ്പിന് വഴങ്ങാതെ കാലത്തിന്റെ രംഗം വിട്ടൊഴിഞ്ഞിട്ടില്ല. പിന്നെങ്ങനെയത് ഒരു കുഞ്ഞനന്തനാവും ?
പി.കെ കുഞ്ഞനന്തന് പാനൂരിന്റെ രാഷ്ട്രീയചരിത്രത്തില് അനീതികള്ക്കെതിരെ മുന്നില് നിന്ന് പോരാടിയ ഒരാളാണെന്നാണ് അദ്ദേഹത്തിന്റെ പാര്ട്ടി പറയുന്നത്. കേരളത്തില് സര്ക്കാരുകളും, നിയമവാഴ്ചയുമൊക്കെ ഉണ്ടായിരുന്നിട്ടും പാനൂര് പോലൊരിടത്ത് അസമത്വത്തിന്റെയും നീതിയുടെയുമൊക്കെ പ്രശ്‌നപരിഹാരങ്ങള്ക്ക് കുഞ്ഞനന്തന്റെ ഒറ്റയാള് ഇടപെടലുകള് വേണ്ടി വന്നു എന്നാണ് അവർ പറയുന്നത്. ഫ്രാന്സിസ് ഫോര്ഡ് കപ്പോളയുടെ ഗോഡ്ഫാദര് എന്ന സിനിമ ഇവിടെ നമുക്ക് വെറുതെ ഓര്ക്കാം.
 
 

മെഴ്സിക്കുട്ടിയമ്മയെ ആക്രമിക്കുന്നത് ‘ രാജേഷ് ഗാന്ധിമാർഗം ‘ ആണെങ്കിൽ രമയെ ആക്രമിക്കുന്നത് ‘രാജേഷ് ഫിദൽ കാസ്ട്രോ ‘ ആവും. ബിന്ദു അമ്മിണിയുടെ കാര്യത്തിൽ ഇത് ‘ രാജേഷ് ഭാരതാംബയുടെ കാവലാൾ ‘ ആവും . വ്യത്യാസം പേരിൽ മാത്രമേ ഉള്ളൂ. എല്ലാവർക്കും ഉള്ളത് ഒരേ ഭാഷ, ഒരേ ആക്രമണ ശൈലി, ഒരേ തെറികൾ.

ടി.പി വധവുമായി ബന്ധപ്പെട്ടാണ് കുഞ്ഞനന്തന് ശിക്ഷിക്കപ്പെട്ടത് എന്ന വസ്തുതയെ രാഷ്ട്രീയമായി പലരും എതിര്ത്തു കാണാറുണ്ട്. വളരെ ഉറപ്പോടെ ടി.പി വര്ഗവഞ്ചകനും, ഒറ്റുകാരനും അതുകൊണ്ട് തന്നെ കുലം കുത്തിയുമാണെന്ന് പറയുന്ന ഒരുപാട് പേരെ കണ്ടിട്ടുമുണ്ട്. ഒരു വാദത്തിന് അങ്ങനെ തന്നെ ഇരിക്കട്ടെ. എങ്കിലും ഇന്ത്യന് ഭരണഘടനയ്ക്ക് കീഴില്, ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്ക്ക് കീഴില് ജനാധിപത്യപ്രക്രിയയില് ഇടപെടുന്ന ഒരു പാര്ട്ടിയുടെ അംഗങ്ങള്ക്കും അനുഭാവികള്ക്കും എങ്ങനെ അക്കുറ്റത്തിന് അയാള്ക്ക് വധശിക്ഷ വിധിക്കാനാവും ? ഒരു മാര്ക്‌സിസ്റ്റ് മറ്റൊരു മാര്ക്സ്റ്റിനെ കൊല്ലുന്ന ചരിത്രസന്ദര്ഭത്തിന്റെ രാഷ്ട്രീയഭീകരത എന്തെന്ന് ചിന്തിക്കാനുള്ള ശേഷി എങ്കിലും കൈവരുമ്പോള് മാത്രമേ ഇവരോട് പ്രാഥമികമായി ഇടത് രാഷ്ട്രീയം എന്തെന്ന് പറഞ്ഞുതുടങ്ങാനെങ്കിലും പറ്റൂ.
ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. കുഞ്ഞനന്തന് മരിച്ച ദിവസം ടി.പിയുടെ ഭാര്യ കെ.കെ രമ ടി.പിയുടെ ചിത്രം ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിരുന്നു. എന്റെ സഖാവേ എന്ന തലക്കെട്ടോടെ. അതിലും വീണു നേരത്തേ പറഞ്ഞ പരിഹാസപ്പൂവുകള്, ഇമോജികള്. ഒപ്പം തെറികളും, അധിക്ഷേപവുമെല്ലാം. മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ടും ഇത്തരമൊരു സൈബര് ലിഞ്ചിങ്ങ് നമ്മള് മുമ്പ് കണ്ടിരുന്നതാണ്. മെഴ്സിക്കുട്ടിയമ്മയെ ആക്രമിക്കുന്നത് ‘ രാജേഷ് ഗാന്ധിമാർഗം ‘ ആണെങ്കിൽ രമയെ ആക്രമിക്കുന്നത് ‘രാജേഷ് ഫിദൽ കാസ്ട്രോ ‘ ആവും. ബിന്ദു അമ്മിണിയുടെ കാര്യത്തിൽ ഇത് ‘ രാജേഷ് ഭാരതാംബയുടെ കാവലാൾ ‘ ആവും . വ്യത്യാസം പേരിൽ മാത്രമേ ഉള്ളൂ. എല്ലാവർക്കും ഉള്ളത് ഒരേ ഭാഷ, ഒരേ ആക്രമണ ശൈലി, ഒരേ തെറികൾ.
Print Friendly, PDF & Email

About the author

ടി. അരുണ്‍കുമാര്‍

കേരളകൗമുദിയിൽ ദീർഘനാൾ പത്രാധിപസമിതി അംഗം ആയിരുന്നു, ഇപ്പോൾ  സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ആനുകാലികങ്ങളിലും, പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. കഥാരചനക്കുള്ള കേരളസർവകലാശാലയുടെ വി പി ശിവകുമാർ എൻഡോവ്മെന്റ്, മാധ്യമരംഗത്തെ മികവിന് ഇൻഡിവുഡ് മീഡിയ എക്സലെൻസ്‌ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. "ചീങ്കണ്ണിയെ കടലിൽ ചുട്ടത് " ആദ്യ കഥാസമാഹാരം