നിരീക്ഷണം ലേഖനം

തുറന്ന കമ്പോളം എന്ന മുതലാളിത്ത കാപട്യംനിയമങ്ങൾ തങ്ങൾക്ക് അനുകൂലമായ വിധത്തിൽ മാറ്റാനായി അത്തരം ചില സ്ഥാപനങ്ങൾ ഇടപെടുന്ന – അഴിമതിയുള്ള-സുത്യാര്യതയില്ലാത്ത ക്രോണി ക്യാപിറ്റലിസ്റ്റ് എന്ന് ഈ മത്സരത്തിന്റെ വക്താക്കൾ തന്നെ ആക്ഷേപിക്കുന്ന രാജ്യങ്ങൾ, ദുർബലമായ ഭരണകൂടത്തെ സ്വാധീനിച്ച് തങ്ങൾക്ക് അനുകൂലമായ പലതും ഈ സ്ഥാപനങ്ങളെ അനുവദിക്കുന്ന ദുർബല രാഷ്ട്രങ്ങൾ, നൂറ്റാണ്ടുകൾ നീണ്ട കോളനി വാഴ്ച്ചകളിലൂടെ അവിഹിതമായി ആർജ്ജിച്ചെടുത്ത സമ്പത്ത് അതിന്റെ മറുവശത്തുള്ള ദാരിദ്ര്യം തുടങ്ങിയവയെല്ലാം കൂടി ഉൾപ്പെട്ടതാണ് ഈ മത്സരം വിഹഗമായി വീക്ഷിക്കുമ്പോൾ കാണുക.

ഇരയെ കാണുന്ന ദുർബലരും ബലിഷ്ഠരുമായ പലതരം വേട്ടജീവികൾ. അവർ തമ്മിലുള്ള മത്സരം- ഏറ്റവും ശക്തനായ/ബുദ്ധിമാനായ വേട്ടക്കാരന് ഇരയെ കിട്ടുന്നു. അത് വിശപ്പടക്കുന്നു. ദുർബലർ ആഹാരം കിട്ടാതെ ചത്തു വീഴുന്നു. കൂടുതൽ കരുത്തുള്ള വേട്ടജീവിയുടെ അടുത്ത തലമുറ പിറക്കുന്നു-അവരിലെ ദുർബലരും കരുത്തരും തമ്മിൽ പിന്നേയും ഏറ്റുമുട്ടലുണ്ടാകുന്നു, കരുത്തിന്റെ( ബുദ്ധിയുടെ) അതിജീവനമുണ്ടാകുന്നു. ഇത്തരത്തിൽ, അസമത്വവും അർഹതയുള്ളതിന്റെ അതിജീവനവും സ്വാഭാവീകമാണെന്നും അതുകൊണ്ടു തന്നെ സ്വതന്ത്രമായ മത്സരത്തിന് അവസരം നൽകുകയാണ് പ്രകൃതിയുടെയായാലും മനുഷ്യന്റെയായാലും വളർച്ചയ്ക്കും നിലനിൽപ്പിനും വംശവർദ്ധനയ്ക്കും നല്ലത് എന്നാണല്ലോ തുറന്ന കമ്പോളവ്യവസ്ഥയുടെ വ്യവസ്ഥയുടെ വക്താക്കൾ പറയുന്നത്. സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ, ഇത്തരത്തിൽ മത്സരത്തിനുള്ള സ്വാതന്ത്ര്യം നൽകാത്തതുകൊണ്ടാണ് മുരടിച്ചു പോകുന്നതെന്നും ഇവർ പറയുന്നു. ഒന്നാമതായി പ്രാപഞ്ചിക നിയമങ്ങളെയും സാമൂഹിക നിയമങ്ങളെയും ഇവർ കൂട്ടിക്കുഴക്കുകയാണ്. പ്രാപഞ്ചിക നിയമങ്ങൾ മാറ്റമില്ലാത്തവ ആണെങ്കിൽ സാമൂഹിക / സാമ്പത്തിക നിയമങ്ങൾ അവയുടെ തന്നെ വളർച്ചക്ക് അനുസരിച്ചു മാറുന്നവയാണ്. എന്നിരുന്നാലും വലതു ചിന്തകർ എല്ലായിപ്പോഴും ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യ വ്യവസ്ഥകളിലെ പ്രാപഞ്ചിക ഇടപെടലുകൾ എന്ന സിദ്ധാന്തം ഇത്തരക്കാരുടെ മാതൃകാ വ്യവസ്ഥയായ മുതലാളിത്തം പിന്തുടരുന്നുണ്ടോ എന്ന് പരിശോധിക്കാം

 

ബംഗ്ലാദേശിലെ കുട്ടികളേയും ചൈനയിലെ പൗരാവകാശങ്ങൾ ലഭ്യമല്ലാത്ത ജനതയേയും ഉപയോഗിച്ച് കുറഞ്ഞ കൂലിയിൽ പണി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടാവില്ലേ ?

1). പ്രകൃതിദത്തമാണെന്നു പറയുന്ന ഈ മത്സരം തന്നെ പ്രകൃതിദത്തമാണോ ? മത്സരത്തെ നിയന്ത്രിക്കുന്ന ധാരാളം നിയമങ്ങൾ ഇത്തരം മത്സരം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം തന്നെ കാണാൻ കഴിയും. ( ഉദാ : അമേരിക്കയിലെ കുത്തക നിരോധന നിയമം, ഇന്ത്യയിലെ വിദേശ നിക്ഷേപ നിയന്ത്രണം, ചൈനീസ് – അമേരിക്കൻ വർധിത കയറ്റുമതി താരിഫ് ). ഇങ്ങനെ നിയമം നിർമ്മിച്ച് മത്സരത്തിൽ ഇടപെടുകയും മത്സരാർത്ഥികൾ നിയമങ്ങൾ അംഗീകരിച്ച് മത്സരിക്കുകയുമൊക്കെ ചെയ്യുന്നതോടെ, ഈ പറയുന്ന ‘സ്വാഭാവീക പ്രകൃതിദത്തമത്സരം’ എന്ന വിശേഷണം നഷ്ടപ്പെട്ടില്ലേ ? റഫറിയെ വച്ച് പാരിതോഷികത്തിനു വേണ്ടി രണ്ട് മനുഷ്യർ തമ്മിൽ നടക്കുന്ന മത്സരവും മാൻ കിടാവിനു വേണ്ടി രണ്ട് കടുവകൾ തമ്മിൽ നടക്കുന്ന മത്സരവും സാമ്യപ്പെടുത്തി, രണ്ടും ‘തുറന്ന’ മത്സരമാണ് എന്ന് അവകാശപ്പെടുന്നതിൽ എന്തെങ്കിലും യുക്തിയുണ്ടോ ? അങ്ങനെ യുക്തിയുണ്ടെങ്കിലല്ലേ അതിൽ ഒരു മത്സരത്തിന്റെ സവിശേഷത മറ്റൊന്നിനും ബാധകമായിരിക്കും എന്ന് തീരുമാനിക്കാൻ കഴിയൂ ?

 

ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിലയൻസിന്റെ ഓഹരികൾ വാങ്ങിയത് അമേരിക്കൻ കമ്പനികളായ ഫേസ്ബുക്കും കെ കെ ആറും എല്ലാമാണെന്ന് ഓർക്കുക.

2. ശരി. നാം കടുവകളെ പരിശീലിപ്പിക്കുന്നു, അവയുടെ മത്സരത്തിന് നിയമങ്ങൾ വെക്കുന്നു, റെഫറി ഒരു തവണ പീപ്പി വിളിക്കുമ്പോൾ കടുവകൾ മത്സരവേദിയിലേക്ക് വന്ന് പരസ്പരം പോരാട്ടമാരംഭിക്കുകയും രണ്ടു തവണ പീപ്പി വിളിക്കുമ്പോൾ മത്സരം അവസാനിപ്പിക്കുകയും ചെയ്യുന്നു എന്നു കരുതുക. ( കടുവകളുടെ കാര്യത്തിൽ മത്സരം പുറത്തു നിന്ന് ഇടപ്പെട്ട് അവസാനിപ്പിക്കേണ്ടതില്ല എന്നു കരുതാമെങ്കിലും, മനുഷ്യർ തമ്മിലുള്ള മത്സരത്തിന് അത്തരം ചില നിയന്ത്രണങ്ങൾ ആവശ്യമാണല്ലോ ) അവിടെയും കരുത്തിന്റെ അതിജീവനം നാം കാണുന്നുണ്ടല്ലോ. പരിശീലനം – പീപ്പി വിളി എന്നൊക്കെയായതോടെ സ്വാഭാവീക /പ്രകൃതിനിയമ മത്സരം എന്നതൊക്കെ വിട്ട്, മനുഷ്യനിയന്ത്രിത നിയമ മത്സരം എന്നാക്കേണ്ടി വരും.പക്ഷേ ഇവിടെ ഏറ്റവും വലിയ പ്രശ്നം, മത്സരവേദിയിൽ എത്തുന്നതുവരെയുള്ള കടുവകളുടെ ജീവിതമാണ്. പുറത്ത്, അവയ്ക്ക് കിട്ടുന്ന ഭക്ഷണവും വായുവും പരിശീലനവും എല്ലാം സാമ്യപ്പെടുത്തി കൊണ്ടുള്ള നിയമങ്ങൾ കൂടി ഉൾപ്പെടുത്തിയാലല്ലേ ശരിയായ മത്സരവും കൃത്യമായ കരുത്തനേയും അറിയാൻ കഴിയുകയുള്ളൂ ? സർവൈവൽ ഓഫ് ദി ഫിറ്റസ്റ് എന്നാണെങ്കിൽ ട്രെയിനിങ്ങും ടൂളുകളും ഒക്കെ കടന്നു വരുമ്പോൾ അവിടെ പ്രാപഞ്ചിക സ്വാഭാവികത നഷ്ടപ്പെടുന്നില്ലേ

ഒരിടത്ത് കാണുന്ന ശക്തവും ആകർഷകവും നിയമാനുസൃതവുമായ മത്സരം, മറ്റു ചിലയിടത്ത് നടക്കുന്ന ബലപ്രയോഗങ്ങളുടെയും ചതികളുടെയും നിയമവഞ്ചനകളുടെയും കൂടി ഫലമാണ് എന്നു തിരിച്ചറിഞ്ഞാൽ ആ മത്സരത്തിൽ പിന്നെ പ്രകീർത്തിക്കാൻ എന്താണുള്ളത് ?

തുറന്ന മത്സര കമ്പോളത്തിലേക്ക് വരാം. എല്ലാ രാജ്യങ്ങളിലും ഇത്തരം മത്സരങ്ങൾ നടക്കണമെന്ന ഉദ്ദേശത്തോടെ രാജ്യങ്ങളുടെ തന്നെ പിന്തുണയോടെ രൂപീകരിച്ച അന്താരാഷ്ട്ര ഏജൻസി.
മത്സരിക്കുന്നവർ തമ്മിലുള്ള നിയമങ്ങളും ഭരണകൂടത്തിന്റെ റഫറീയിങ്ങ് ഇടപെടലും എല്ലാം കൃത്യമായും ശക്തമായും സത്യസന്ധമായും നടക്കുന്ന ചില രാഷ്ട്രങ്ങൾ-അതെല്ലാം അംഗീകരിച്ച് മത്സരത്തിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ. ഈ സ്ഥാപനങ്ങളിൽ മിക്കവയും പല രാജ്യങ്ങളിലും പ്രവർത്തിക്കുന്നു- എന്നു വെച്ചാൽ മത്സരിക്കുന്നു. ഇത്രയുമാണ് പെട്ടന്ന് കണ്ണിൽ വരിക.
പക്ഷേ അതു മാത്രമല്ലല്ലോ-നിയമങ്ങൾ തങ്ങൾക്ക് അനുകൂലമായ വിധത്തിൽ മാറ്റാനായി അത്തരം ചില സ്ഥാപനങ്ങൾ ഇടപെടുന്ന – അഴിമതിയുള്ള-സുത്യാര്യതയില്ലാത്ത ക്രോണി ക്യാപിറ്റലിസ്റ്റ് എന്ന് ഈ മത്സരത്തിന്റെ വക്താക്കൾ തന്നെ ആക്ഷേപിക്കുന്ന രാജ്യങ്ങൾ, ദുർബലമായ ഭരണകൂടത്തെ സ്വാധീനിച്ച് തങ്ങൾക്ക് അനുകൂലമായ പലതും ഈ സ്ഥാപനങ്ങളെ അനുവദിക്കുന്ന ദുർബല രാഷ്ട്രങ്ങൾ, നൂറ്റാണ്ടുകൾ നീണ്ട കോളനി വാഴ്ച്ചകളിലൂടെ അവിഹിതമായി ആർജ്ജിച്ചെടുത്ത സമ്പത്ത് അതിന്റെ മറുവശത്തുള്ള ദാരിദ്ര്യം തുടങ്ങിയവയെല്ലാം കൂടി ഉൾപ്പെട്ടതാണ് ഈ മത്സരം വിഹഗമായി വീക്ഷിക്കുമ്പോൾ കാണുക.
 
ഇനി നല്ല മത്സരവും, ജനങ്ങൾക്ക് അതിന്റെ ഫലമായി നല്ല റിസൾട്ടും ലഭിക്കുന്ന രാഷ്ട്രങ്ങൾ ഒന്നു കൂടി നോക്കുക. ഈ മത്സരത്തിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളെല്ലാം അവർ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ രാഷ്ട്രങ്ങളിലും ഇതേ പോലെ സത്യസന്ധമായും രഹസ്യ ഇടപെടലുകളില്ലാതെയും മത്സരിക്കുന്നവരാണോ ? ഇന്ത്യയിലെയും മറ്റ് പല മൂന്നാം ലോകരാജ്യങ്ങളിലേയും ഭരണകൂടത്തെ കോഴയിലൂടെ സ്വാധീനിച്ച് ഇവിടത്തെ മത്സരങ്ങളിൽ ജയിച്ച് സമ്പത്ത് നേടിയ ഒരു സ്ഥാപനം, മത്സരത്തിൽ പങ്കെടുക്കുന്നുണ്ടാവില്ലേ ?( ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിലയൻസിന്റെ ഓഹരികൾ വാങ്ങിയത് അമേരിക്കൻ കമ്പനികളായ ഫേസ്ബുക്കും കെ കെ ആറും എല്ലാമാണെന്ന് ഓർക്കുക. ) ആഫ്രിക്കയിലെ ദുർബല രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തി അസംസ്കൃത വസ്തുക്കൾ ഭീമമായി ശേഖരിച്ച് വച്ചിരിക്കുന്ന സ്ഥാപനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടാവില്ലേ ? ബംഗ്ലാദേശിലെ കുട്ടികളേയും ചൈനയിലെ പൗരാവകാശങ്ങൾ ലഭ്യമല്ലാത്ത ജനതയേയും ഉപയോഗിച്ച് കുറഞ്ഞ കൂലിയിൽ പണി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടാവില്ലേ ?
ഇങ്ങനെ തങ്ങൾക്ക് കഴിയുന്ന ഇടങ്ങളിൽ അവിഹിതമായും നിയമബാഹ്യമായും സമ്പത്ത് നേടുന്ന സ്ഥാപനങ്ങൾ, നിയമങ്ങളും ഇടപെടലും എല്ലാം സുത്യാര്യവും ശക്തവും സത്യസന്ധവുമായ ചില രാഷ്ട്രങ്ങളിൽ നല്ല മത്സരം കാഴ്ച്ച വെച്ച് നല്ല ഫലമുണ്ടാക്കുന്നു
എന്ന് അവകാശപ്പെടുന്നത്, മത്സരത്തിന്റെയും മത്സരാർത്ഥികളുടേയും വിഹഗമായ വീക്ഷണം ഒഴിവാക്കി തങ്ങൾക്ക് വേണ്ടത് മാത്രം കാണുക എന്ന പക്ഷപാതിത്വം കൊണ്ടല്ലേ ? ഒരിടത്ത് കാണുന്ന ശക്തവും ആകർഷകവും നിയമാനുസൃതവുമായ മത്സരം, മറ്റു ചിലയിടത്ത് നടക്കുന്ന ബലപ്രയോഗങ്ങളുടെയും ചതികളുടെയും നിയമവഞ്ചനകളുടെയും കൂടി ഫലമാണ് എന്നു തിരിച്ചറിഞ്ഞാൽ ആ മത്സരത്തിൽ പിന്നെ പ്രകീർത്തിക്കാൻ എന്താണുള്ളത് ?
അപ്പൊ സ്വാഭാവികമായ, ശക്തനും അശക്തനും തമ്മിലുള്ള തുറന്ന മത്സരം മുതലാളിത്തത്തിലുമില്ലെന്നു പറയേണ്ടി വരും
 
Print Friendly, PDF & Email