കഥ

ജ്യോതിർമയിയുടെ പുതിയ ഭർത്താവ്



അവളെ പോലെ ബിരുദവും ബിരുദാന്തര ബിരുദവും അന്തസ്സുള്ള ജോലിയും ഉയർന്ന വരുമാനവും ഉള്ള സ്ത്രീകൾ എഴുതേണ്ട കഥയല്ലിത്, ജ്യോതിർമയി ഓർത്തു .
യാതൊരു വരുമാനവും ഇല്ലാത്ത നിസ്സഹായരായ പെണ്ണുങ്ങൾക്കു ചേർന്ന കഥയാണ്.
ഭർത്താവിന്റെ അടുത്ത് നിന്നും അടി കിട്ടിയ കഥ.
വീട്‌ വിട്ടിറങ്ങി പോകേണ്ടി വന്ന കഥ.
എല്ലാവരെയും പോലെ മക്കളെ ഓർത്തു തിരിച്ചു വരേണ്ടി വന്ന കഥ.
തിരിച്ചു വന്ന അവളുടെ വാക്കുകൾക്ക് പ്രണയത്തിന്റെ രുചിയില്ല എന്നവൻ പരാതിപ്പെട്ടു.
ശരീരത്തിന് ഇത് വരെ അനുഭവപ്പെടാത്ത ഒരു കാഠിന്യം അവനു തോന്നി.
പഴയ പോലെ അവനു കീഴ് പെടാൻ വ്‌സമ്മതിക്കുന്ന ഈ പുതിയ മനസ്സും ശരീരവും അവനിഷ്ടമായില്ല, പഴയ പ്രേമത്തിലേക്കു തിരിച്ചു പോകണം എന്നവൻ ശഠിച്ചു.
വഴക്ക് കഴിഞ്ഞു അവൾ മടങ്ങി വന്നത് ഭർത്താവിന്റെ കൂടെ ജീവിക്കാനല്ല, കുട്ടികളുടെ അച്ഛന്റെ കൂടെ ജീവിക്കാൻ ആണെന്ന് അവൻ അറിയുന്നില്ല.
മനസ്സാലേ അവൾ വിവാഹമോചനം നേടിക്കഴിഞ്ഞെന്നും, അവളുടെ പുതിയ ഭർത്താവ് അന്തസ്സാണെന്നും അയാൾക്ക്‌ മനസ്സിലാകുന്നില്ല.
ആദ്യ ഭർത്താവ് ഇപ്പോൾ രണ്ടാമൻ മാത്രം.
ഇനി മരണം വരെ അതിനു മാറ്റമില്ല
അന്തസ്സാണിപ്പോൾ ഒന്നാമൻ .
Print Friendly, PDF & Email